കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ ആരംഭിച്ച തെളിവെടുപ്പ് നാലരമണിക്കൂറോളം നീണ്ടുനിന്നു.
സംഭവദിവസം വീട്ടില്‍ നടന്ന കാര്യങ്ങള്‍ അന്വേഷണസംഘം പുനരാവിഷ്കരിച്ചു. ഇതിനുപുറമേ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും വീട്ടില്‍നിന്ന് ചില ബാങ്ക് രേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെ ശനിയാഴ്ച രാവിലെയാണ് ചാത്തന്നൂരിലെ വീട്ടിലെത്തിച്ചത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി.
കുട്ടിയെ കടത്തിക്കൊണ്ടുവന്നശേഷം കുട്ടിയോട് എങ്ങനെ പെരുമാറി, എന്തെല്ലാംചെയ്തു എന്നതടക്കമുള്ള കാര്യങ്ങളാണ് വീട്ടിലെ തെളിവെടുപ്പില്‍ പുനരാവിഷ്കരിച്ചത്. ഇവിടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കുളമട കിഴക്കനേലയിലെ തട്ടുകടയിലേക്കാണ് പ്രതികളെ കൊണ്ടുപോയത്.
രണ്ടാംപ്രതിയായ അനിതാകുമാരി ഈ കടയുടമയുടെ ഫോണില്‍നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍വിളിച്ചത്. കിഴക്കനേലയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിക്കുമെന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച തമിഴ്നാട്ടിലെ ചെങ്കോട്ട, പുളിയറി തുടങ്ങിയ സ്ഥലങ്ങളില്‍ ശനിയാഴ്ച രാത്രിയോ ഞായറാഴ്ചയോ തെളിവെടുപ്പ് നടത്തിയേക്കും.
മൂന്നുപ്രതികളെയും കഴിഞ്ഞദിവസമാണ് കോടതി പോലീസ് കസ്റ്റഡിയില്‍വിട്ടത്. ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.