ഒന്നര വയസുകാരനോട് അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരത.... ദേഹമാസകലം പരുക്കും കൈക്ക് പൊട്ടലും

ആലപ്പുഴ: ഒന്നരവയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ കുത്തിയതോട് സ്വദേശിയുടെ മകനെയാണ് അമ്മയുടെ ആണ്‍സുഹൃത്ത് മര്‍ദിച്ചത്.

പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.ഒന്നരവയസ്സുകാരന്റെ മാതാപിതാക്കള്‍ പിരിഞ്ഞുതാമസിക്കുകയാണ്. അമ്മയ്‌ക്കൊപ്പമായിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്.

കഴിഞ്ഞദിവസം അമ്മയുടെ സുഹൃത്താണ് കുഞ്ഞിനെ അച്ഛന്റെ വീട്ടില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് കൈയുയര്‍ത്താന്‍ വേദനയുണ്ടെന്ന് കുഞ്ഞ് പറഞ്ഞു. ഇതോടെ അച്ഛന്റെ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ദേഹമാസകലം മര്‍ദനമേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൈയ്ക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി. ഇതോടെ കുടുംബം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അമ്മയുടെ സുഹൃത്താണ് ഒന്നരവയസ്സുകാരനെ മര്‍ദിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ഒന്നരവയസ്സുകാരനും ഇതേകാര്യമാണ് വെളിപ്പെടുത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞില്‍നിന്നും കൂടുതല്‍വിവരങ്ങള്‍ ചോദിച്ചറിയും. ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടും തേടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !