ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ "ചങ്ങാതി" സാക്ഷരതാ പ്രോഗ്രാം സംഘടിപ്പിച്ചു.

ആലപ്പുഴ :കേരള സർക്കാർ തദ്ദേശ സ്വയം ഭരണ വകുപ്പ്,സാക്ഷരതാ മിഷൻ,എന്നിവയുടെ ആഭിമുഖ്യത്തിൽ,ആലപ്പുഴ ജില്ലയിൽ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ

"ചങ്ങാതി" സാക്ഷരതാ പ്രോഗ്രാം സംഘടിപ്പിച്ചു.

അതിഥി സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ പ്രാവീണ്യം ഉള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. നാല് മാസം ദൈർഘ്യമുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടമായി സർവ്വേയിലൂടെ പഠിതാക്കളുടെ വിവരങ്ങൾ ശേഖരിക്കും സർവ്വേ ടീമിന്റെ പരിശീലന പരിപാടി തിരുനല്ലൂർ ഗവ.HSLPS ൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷ് ഉത്ഘാടനം നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  നൈസി ബെന്നി  അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ ഓഫീസർ ശ്രീ. രജനീഷ്  ക്ലാസ് എടുത്തു. വാർഡ് മെമ്പർ ഷീല രഘുരൻ, പ്രേരക്മാരായ സണ്ണി, അനിൽ, ഷൈല,  അധ്യാപകരായ ശ്രീകുമാർ, പ്രിയകുമാർ  തുടങ്ങിയവർ സംസാരിച്ചു. IHRD പള്ളിപ്പുറം  എൻജിനീയറിങ് കോളേജിലെ NSS വോളണ്ടിയേഴ്സ് ആണ്   സർവ്വേ നടത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !