വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണി സില്‍ക്ക് സ്മിതയ്ക്ക് ഇന്ന് ജന്മവാർഷികം.
വിജയലക്ഷ്മി എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഒരു നടിയുടെ ടച്ച് അപ് ആര്ടിസ്റ്റായാണ് സില്‍ക്ക് സ്മിത സിനിമയിലെത്തുന്നത്. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുകയായിരുന്നു.1980 ല്‍ തമിഴില്‍ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് ജീവിതം മാറ്റിമറിച്ചത്. സില്‍ക്കെന്ന ചാരായ വില്പനക്കാരിയായി വിജയലക്ഷ്മി അരങ്ങ് തകര്‍ത്തു. ആ ചിത്രത്തിന് ശേഷം സില്‍ക്ക് സ്മിത എന്ന പേര് സ്വീകരിക്കുകയായിരുന്നു താരം.
17 വര്‍ഷക്കാലം നീണ്ടുനിന്ന അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1996 സെപ്റ്റംബര്‍ 23ന് സ്മിത ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു അത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണം എന്നായിരുന്നുവെങ്കിലും സ്മിതയുടെ അപ്രതീക്ഷിത മദുരൂഹത ഇന്നും ബാക്കിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.