രാജ്കോട്ട് : വിജയ് ഹസാരെ ട്രോഫിയിലെ നിർണായക മത്സരത്തിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
കേരളമുയര്‍ത്തിയ 384 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മഹാരാഷ്ട്ര 37.4 ഓവറിൽ 230ന് പുറത്തായി. ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനാവാതെ മഹാരാഷ്ട്ര ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. നാല് വിക്കറ്റു നേടിയ ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റു പിഴുതി വൈശാഖ് ചന്ദ്രനുമാണ് ജയം എളുപ്പമാക്കിയത്.ക്വാർട്ടറിൽ രാജസ്ഥാനാണ് കേരളത്തിന്‍റെ എതിരാളികൾ. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ദത്താത്രേയ ഭോസലെയും (78) കൗശൽ താംബെയും (50) ചേർന്ന് 139 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
21–ാം ഓവറിൽ താംബെയെ റണ്ണൗട്ടാക്കി ശ്രേയസാണ് ഈ കൂട്ടുകെട്ട് തകർത്തത്. 10 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അബ്ദുൽ ബാസിത്തിന് ക്യാച്ച് നൽകി ഭോസലെയും മടങ്ങി. പിന്നീടെത്തിയവർക്ക് ആർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല.
ക്യാപ്റ്റൻ കേദാർ ജാദവ് (11), അങ്കിത് ബവ്നേ (15), സിദ്ധാർഥ് സഞ്ജീവ്കുമാർ (17), അസിം കാസി (4), നിഖിൽ നായിക് (21), രാമകൃഷ്ണ ഘോഷ് (20), പ്രദീപ് ദാധേ (0), സോഹൻ ജമാൽ (2), മനോദ് ഇൻഗൽ (0) എന്നിങ്ങനെയാണ് മഹാരാഷ്ട്ര ബാറ്റർമാരുടെ സ്കോർ.
81 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് അവർക്ക് അവസാന എട്ട് വിക്കറ്റുകൾ നഷ്ടമായത്. കേരളത്തിനായി ബേസിൽ തമ്പിയും അഖിൻ സത്താറും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.