രാജ്യത്തെ ആശങ്കയിലാഴ്ത്തിയ നിമിഷങ്ങൾ ' അക്രമ കാരികൾ രണ്ടു പേർ പാർലമെന്റിനകത്തും രണ്ടുപേർ പുറത്തും

ന്യൂഡല്‍ഹി: പാര്‍മെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ലോക്‌സഭയ്ക്കുള്ളിലും പുറത്തും നടന്ന സംഭവങ്ങള്‍ എംപിമാരെയും രാജ്യത്തേയും പരിഭ്രാന്തിയിലാക്കി.

രണ്ട് പേര്‍ സഭയ്ക്കുള്ളില്‍ കയറിയും രണ്ട് പേര്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തും അതിക്രമിച്ച് കടന്ന് മുദ്രാവാക്യം വിളിക്കുകയും മഞ്ഞ നിറത്തിലുള്ള സ്പ്രേ അടിക്കുകയുമാണുണ്ടായത്.

ലോക്‌സഭയിലെ സന്ദര്‍ക ഗാലറിയില്‍ നിന്ന് എംപിമാരുടെ ഇടയിലേക്ക് ചാടിയിറങ്ങിയ രണ്ടുപേര്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു. 'ഏകാധിപത്യം അംഗീകരിക്കില്ല' എന്നതടക്കമുള്ള മുദ്രാവാക്യമായിരുന്നു ഇവര്‍ വിളിച്ചിരുന്നത്.

ഇതിനിടയില്‍ ഷൂസിനുള്ളില്‍ നിന്ന് പുറത്തെടുത്ത സ്പ്രേ ചുറ്റും അടിക്കുകയും ചെയ്തു. മഞ്ഞനിറത്തിലുള്ള പുക സഭയ്ക്കുള്ളിലാകെ നിറഞ്ഞു. ഇവിരെ പിന്നീട് എംപിമാര്‍ വളഞ്ഞിട്ട് പിടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതിനിടെ പാര്‍ലമെന്റിന് പുറത്തും സമാനമായി രണ്ടുപേര്‍ മുദ്രാവാക്യം വിളിക്കുകയും മഞ്ഞനിറത്തില്‍ തന്നെയുള്ള സ്‌പ്രേ അടിക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ നിന്നുള്ള അമോല്‍ എന്നയാളേയും ഹരിയാണയിലെ ഹിസാര്‍ സ്വദേശിയായ നീലം എന്ന യുവതിയെയുമാണ് പാര്‍ലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്. പാര്‍ലമെന്റിന് പുറത്തെ ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍വെച്ചാണ് ഇവരെ പിടികൂടിയത്.

ഗാലറിയില്‍ നിന്ന് ആദ്യത്തെയാള്‍ ഇറങ്ങിയപ്പോള്‍ അയാള്‍ വീണതാകാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രണ്ടാമത്തെയാള്‍ ചാടിയപ്പോഴാണ് എല്ലാവരും ജാഗരൂകരായത്. അയാള്‍ തന്റെ ഷൂസ് തുറക്കാന്‍ ശ്രമിക്കുകയും എന്തോ ഒന്ന് പുറത്തെടുക്കുകയും ചെയ്തു.

ഇന്നുണ്ടായ സംഭവത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. സ്പീക്കറും ഉത്തരവാദപ്പെട്ടവരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കും' സംഭവം നടക്കുമ്പോള്‍ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ബിജെപി എംപി രാജേന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

'ഞങ്ങള്‍ വിഷയം അന്വേഷിക്കുകയാണ്, അന്വേഷണത്തില്‍ ചേരാന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്' ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ പുനരാരംഭിച്ചപ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !