കോട്ടയം :ചങ്ങനാശ്ശേരി വടക്കേക്കരയിൽ നിന്നും കാണാതായ നഴ്സറി അധ്യാപികയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വടക്കേക്കര സ്വദേശി കെ.സി ഇന്ദു മോൾ (47) നെ ആണ് മാടപ്പള്ളി പൊയ്ന്താനം കുന്നത്തുള്ള പാറക്കുളത്തിൽ ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 20 ന് വീട്ടിൽ നിന്നും തെങ്ങണയിലേക്ക് ബാങ്കിലേക്കെന്നു പറഞ്ഞു പോയതായിരുന്നു ഇന്ദു. ബാങ്കിൽ പോയി വരാൻ താമസിച്ചപ്പോൾ ജോലിക്കു പോയെന്നു വീട്ടുകാർ കരുതി. ജോലി കഴിഞ്ഞു വരേണ്ട സമയം ആയിട്ടും എത്താതെ വന്നതോടുകൂടി വീട്ടുകാർ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകി.സൈബർ സെല്ലിന്റെ സഹായത്തോടെ ഇന്ദുവിന്റെ മൊബൈൽ പവർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മാടപ്പള്ളി ഭാഗത്ത് സിഗ്നൽ ലഭിച്ചിരുന്നു.
ഫോൺ ഓണാക്കുകയും ഇടയ്ക്ക് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് രണ്ടുദിവസമായി മാടപ്പള്ളിയുടെ പല ഭാഗത്തും പോലീസും വീട്ടുകാരും അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ കൂടി പൊയ്ന്താനം കുന്നിലുള്ള പാറക്കുളത്തിൽ ഇന്ദുവിന്റെ മൃതദേഹം കണ്ടത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്റ്റേഷനുകളിൽ നിന്നും പോലീസ് സ്ഥലത്തെത്തി.ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.