പാലാ ജൂബിലി തിരുന്നാളിന് മിഴിവേകാൻ സാംസ്കാരിക ഘോഷയാത്രയിൽ മാർഗ്ഗം കളി,പുലികളിയും തെലുങ്കാനയിൽ നിന്നുള്ള കലാ രൂപങ്ങളും

പാലാ ജൂബിലി തിരുന്നാളിന് മിഴിവേകാൻ പാലാ : പാലാ ടൗൺ കുരിശു പള്ളിയിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് ഡിസംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 11:30 ന് ജൂബിലി ആഘോഷ കമ്മിറ്റി നേതൃത്വം കൊടുക്കുന്ന ജൂബിലി സാംസ്കാരിക ഘോഷയാത്ര നടത്തപ്പെടുന്നു.

കല സാംസ്കാരിക പൈതൃകത്തിന്റെ ഈറ്റില്ല മായ പാലായുടെ മണ്ണിലേക്ക് വിവിധ ദേശങ്ങളിൽ നിന്നുള്ള 50 ഓളം കലാരൂപങ്ങളാണ് ഇത്തവണ ജൂബിലി സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കുന്നത്.

ക്രിസ്ത്യൻ കലാരൂപങ്ങളായ മാർഗംകളി പരിചയമുട്ടുകളി എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും. തൃശ്ശൂർ പൂരത്തിലെ മുഖ്യധരങ്ങളായ തൃശൂർ പുലികൾ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ ഘോഷയാത്രയ്ക്ക് പ്രൗഡിയേകും. ഫിഷ് ഡാൻസ് ഈഗിൾ ഡാൻസ് കഥകളി. തെലുങ്കാനയിൽ നിന്നുള്ള 18 അടി ഉയരമുള്ള പൊയ്ക്കാൽ മനുഷ്യർ അക്രോ ബൈറ്റിക്ക് ആദിവാസി നൃത്തം.

കുട്ടികൾക്കായി കാർട്ടൂൺ ഡോളുകൾ വിവിധ മേളങ്ങൾ വർണ്ണ കാവടികൾ ക്യാറ്റ് തമ്പോലം മേളം നിരത്തുകളെ വർണ്ണാഭമാക്കാൻ പേപ്പർ ബ്ലാസ്റ്റ് ഒപ്പം ക്രിസ്ത്യൻ പൗരാണികത വിളിച്ചോതുന്ന വിവിധ പ്ലോട്ടുകൾ കുട്ടികൾക്ക് മധുരം വിതറിക്കൊണ്ട് സാന്താക്ലോസ് എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് കൺവീനർമാരായ രാജേഷ് പാറയിൽ ജോഷി വട്ടക്കുന്നേൽ; റോയി ഉപ്പൂട്ടിൽ; ബേബിച്ചൻ എടേട്ട്  എന്നിവർ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !