പി എഫ് ഐ കമാൻഡര്‍ കെ.പി. കമാലിന്റെ ടെറര്‍ ഫണ്ടിങ് രേഖകള്‍ കോടതിയില്‍,,

ഡല്‍ഹി: ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ പി എഫ് ഐ ഡല്‍ഹി കമാൻഡര്‍ കമാല്‍ കെ.പി.യുടെ തീവ്രവാദ ഫണ്ടിങ് തെളിവുകള്‍ യുപി പൊലീസ് ലക്നൗ എൻഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.പി എഫ് ഐ ഹിറ്റ് സ്ക്വാഡ് അംഗങ്ങള്‍ക്ക് ചെല്ലും ചെലവും കൊടുത്തതും ദൗത്യങ്ങള്‍ ഏല്‍പിച്ചതും കമാല്‍ കെ.പി.യാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ഹത്രാസ് കേസില്‍ ഒളിവിലായിരുന്ന കമാലിനെ മലപ്പുറത്തു നിന്നാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഐ സി ഐ സി ഐ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു കമാലിന്റെ എസ് ബി ഐ, സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നതിന്റെ രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഡല്‍ഹി ഓഫിസ് മാനേജറായിരുന്ന കമാല്‍ വഴിയായിരുന്നു വിദേശ ഫണ്ട് ഉള്‍പ്പെടെ എത്തിച്ചിരുന്നത്. ഹത്രാ സ് ദൗത്യത്തിനു സിദ്ദിഖ് കാപ്പൻ സംഘത്തെ നിയോഗിച്ചതും കമാലാണ്. ഇതിനുള്ള പണം നല്‍കാൻ ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയായിരുന്ന റൗഫ് ഷെറീഫിനോട് നിര്‍ദേശിച്ചതും കമാലാണ്.

മലപ്പുറത്ത് 2020 സെപ്തംബറില്‍ നടത്തിയ തീവ്രവാദ പരിശീലന ക്യാംപ് നടത്തിയതും കമാലാണ്. സിദ്ദിഖ് കാപ്പൻ, അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ, നാസറുദ്ദീൻ തുടങ്ങിയവരും ക്യാംപില്‍ പങ്കെടുത്തു. ക്യാംപ് സംബന്ധിച്ച്‌ കമാല്‍ കെ.പി.യും സിദ്ദിഖ് കാപ്പൻ, അൻസറുല്‍ ഹഖ് എന്നിവരുമായി നടത്തിയ വാട്സാപ് ചാറ്റ് തെളിവായി സമര്‍പ്പിച്ചു.

ഹത്രാസ് കലാപ ഗൂഡാലോചനയുടെ ഭാഗമായി ടൂള്‍ കിറ്റ് ഉള്‍പ്പെടുത്തി caard.co വെബ്സൈറ്റ് സജ്ജമാക്കിയതും കമാലാണ്. ഒളിവില്‍ പോയ കമാലാണ് സിദ്ദിഖ് കാപ്പൻ കേസു നടത്തിപ്പിനായി അഴിമുഖം എഡിറ്റര്‍ കെ.എൻ. അശോക് മുഖേന നീക്കങ്ങള്‍ നടത്തി. 

കെ.എൻ. അശോകിനെ യുപി പൊലീസ് സാക്ഷിയാക്കി ചോദ്യം ചെയ്തപ്പോഴാണ് കമാലിന്റെ ഒളിവു നീക്കങ്ങള്‍ വെളിപ്പെട്ടത്. കമാലിനെതിരായ കുറ്റപത്രത്തില്‍ 27ാം സാക്ഷിയായി കെ.എൻ. അശോകിന്റെ പേരും കോടതിയില്‍ സമര്‍പ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !