സസ്‌പെന്‍ഷന്‍ പ്രവചിച്ച്‌ തരൂര്‍; പിന്നാലെ നടപടി,,

ഡല്‍ഹി: സുരക്ഷാവീഴ്‌ചയിലെ പ്രതിഷേധത്തിന്റെ പേരില്‍ ലോക്‌സഭയില്‍നിന്ന്‌ നടപടി നേരിടുന്നതിനു മിനിറ്റുകള്‍ക്ക്‌ മുൻപ് സസ്‌പെന്‍ഷന്‍ പ്രവചിച്ച്‌ ശശി തരൂര്‍ എം.പി.

എം.പിമാര്‍ക്ക്‌ എതിരേയുള്ള സസ്‌പെന്‍ഷന്‍ നടപടികള്‍ ഇന്നും തുടരുമെന്നും താന്‍ സസ്‌പെന്‍ഡ്‌ ചെയ്യപ്പെടുമെന്നുമായിരുന്നു ശശി തരൂരിന്റെ പ്രവചനം. ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമമായ എക്‌സിലാണ്‌ തരൂര്‍ പോസ്‌റ്റിട്ടത്‌. 

ഇതിനു പിന്നാലെയാണ്‌ മറ്റു 48 എം.പിമാര്‍ക്കൊപ്പം ശശി തരൂരിനെയും സ്‌പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. "എന്റെ 15 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിനിടെ പ്ലാക്കാര്‍ഡുമായി പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണ്‌. 

പാര്‍ലമെന്റിലെ സുരക്ഷാവീഴ്‌ചയില്‍ ചര്‍ച്ച ആവശ്യപ്പെട്ടും സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ്‌ പ്രതിഷേധം. 

സുരക്ഷാവീഴ്‌ചയെ ചോദ്യംചെയ്‌തതിനുള്ള സസ്‌പെന്‍ഷന്‍ ന്യായീകരിക്കാനാകില്ല. എനിക്കും സസ്‌പെന്‍ഷന്‍ നേരിട്ടേക്കാം- ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്‌ ഇങ്ങനെ. ഇതിനു പിന്നാലെയായിരുന്നു 49 എം.പിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. 

സസ്‌പെന്‍ഷന്‍ പിന്തുടരുമെന്ന്‌ താന്‍ പ്രതീക്ഷിക്കുന്നു. അന്യായമായ ഒരു പ്രക്രിയയാല്‍ മാനിക്കപ്പെടുന്നത്‌ അഭിമാനമാണെന്നും തരൂര്‍ പറഞ്ഞു. 

തികച്ചും ഏകപക്ഷീയവും അന്യായവുമായ നടപടിയാണ്‌ സസ്‌പെന്‍ഷനെന്ന്‌ പാര്‍ലമെന്റിനു പുറത്ത്‌ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ പാര്‍ലമെന്ററി ജനാധിപത്യത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഫറൂഖ്‌ അബ്‌ദുള്ള, എന്‍.സി.പി. അംഗം സുപ്രിയ സുലെ, സമാജ്‌വാദി പാര്‍ട്ടി എം.പി. ഡിംപിള്‍ യാദവ്‌ എന്നിവരും സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 

രാവിലെ സഭ സമ്മേളിച്ചതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. പാര്‍ലമെന്റിലെ സുരക്ഷാവീഴ്‌ച ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. "പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ നടപടികളില്‍ പങ്കെടുക്കണം, 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ രാജിവയ്‌ക്കണം" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ അഞ്ചു മിനിട്ടിനുള്ളില്‍ സഭ പിരിയുകയായിരുന്നു. 

കോണ്‍ഗ്രസ്‌ നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ഇതുവരെ പാര്‍ലമെന്റില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടില്ല. ഈ മാസം 22 വരെയാണു പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !