ന്യൂഡല്‍ഹി: മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരില് ഒരാളായ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ.
എൻ.ഐ.എ കേസുകളില്‍ വിചാരണ വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമുന്നയിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കു ധനസഹായം നല്‍കിയതടക്കം എൻ.ഐ.എ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ് സയീദ്. ഇന്ത്യയുടെ ആവശ്യത്തോട് പാക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
വയസ് - 73ലക്ഷറെ ത്വയ്ബയുടെ സ്ഥാപകൻ ജമാഅത്ത് ഉദ് ദവയുടെ തലവൻ ഇയാളുടെ തലയ്ക്ക് യു.എസ് ഒരു കോടി ഡോളര്‍ വിലയിട്ടിട്ടുണ്ട്. നിലവില്‍ പാകിസ്ഥാനിലെ ലാഹോര്‍ സെൻട്രല്‍ ജയിലില്വര്ഷങ്ങളായി ജയിലിന് പുറത്തും അല്ലാതെയും കഴിഞ്ഞുവരുന്നുഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളുമായി ഇയാള്‍ പാകിസ്ഥാനില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു
2001ന് ശേഷം കുറഞ്ഞത് എട്ട് തവണയെങ്കിലും സയീദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചെന്ന് യു.എസ് പറയുന്നു 2019ല്‍ അറസ്റ്റിലായ ഇയാള്‍ക്ക് 2020ല്‍ കോടതി 15 വര്‍ഷം തടവ് വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലെ ഭീകര - വിരുദ്ധ കോടതി 31 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു
ഇയാളുടെ മകൻ തല്‍ഹ സയീദ് ഫെബ്രുവരിയില്‍ നടക്കുന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ പാകിസ്ഥാനി മര്‍കാസി മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. തല്‍ഹയെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.