ലണ്ടന്‍; യുകെയിലേക്കുള്ള കുടിയേറ്റത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ലക്ഷ്യം വച്ച് ബ്രിട്ടിഷ് സര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ കുടുംബബന്ധങ്ങളില്‍ തകർച്ചയ്ക്ക് കാരണമാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗവുമായ ജസ്റ്റിന്‍ വെല്‍ബി രംഗത്തെത്തി.
പരിധി വിട്ട കുടിയേറ്റത്തെക്കുറിച്ചുള്ള ബ്രിട്ടിഷ് ഗവണ്‍മെന്റിന്റ് ആശങ്ക തികച്ചും സ്വാഭാവികമാണെങ്കിലും കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കുടിയേറ്റക്കാര്‍ക്ക് കുടുംബത്തെ ഇവിടേക്ക് കൊണ്ടു വരുന്നതിനുള്ള ഏറ്റവും കുറഞ്ഞ വേതനപരിധി ഉയർത്തുന്നത് വിപരീതഫലം ഉണ്ടാക്കുമെന്നാണ് ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നത്.
ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ സംസാരിക്കവേയാണ് ബിഷപ്പ് സര്‍ക്കാരിന്റെ പുതിയ നയത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. രാജ്യത്തേക്കുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിടുന്നതിനുള്ള നീക്കങ്ങളെ താന്‍ പിന്തുണക്കുന്നുവെങ്കിലും ഇതിനായുള്ള ഇത്തരം നടപടികളുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ പോകരുതെന്നാണ് ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നത്.
യുകെയിലെ സമൂഹത്തിന് വിശിഷ്യാ സാമൂഹിക ക്ഷേമ രംഗത്ത് വിദേശ ജീവനക്കാർ നൽകുന്ന സംഭാവനകള്‍ മറന്ന് കൂടെന്നും ബിഷപ്പ് ഓര്‍മിപ്പിക്കുന്നു. ദൃഢമായ കുടുംബബന്ധങ്ങള്‍ ഉറപ്പാക്കിയാല്‍ മാത്രമേ സുസ്ഥിരതയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളുവെന്നും ബിഷപ്പ് അഭിപ്രായപ്പെടുന്നു.
ഏപ്രിൽ മുതല്‍ ബ്രിട്ടനിലേക്ക് കുടുംബത്തെയോ പങ്കാളിയെയോ കൂടെ കൊണ്ടു വരാന്‍ ലക്ഷ്യമിടുന്ന വിദേശ ജോലിക്കാർക്ക് യുകെയില്‍ കുറഞ്ഞത് 38,700 പൗണ്ട് വേതനം ലഭിക്കണമെന്ന നിയമമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. നേരത്തെ കുറഞ്ഞ വേതനം 18,600 പൗണ്ടായിരുന്നു. പരിഷ്‌കരിച്ച പുതിയ വേതന പരിധി 2023 ഏപ്രില്‍ പ്രകാരമുള്ള രാജ്യത്തെ ശരാശരി ഫുള്‍ ടൈം ജീവനക്കാരുടെ വാര്‍ഷിക വരുമാനത്തേക്കാള്‍ അധികമാണ്. ഇപ്പോള്‍ ഫുള്‍ടൈം ജോലി ചെയ്യുന്ന ജീവനക്കാരുടെ ശരാശരി വാര്‍ഷിക വരുമാനം 34,963 പൗണ്ടാണ്.
പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കെയര്‍ ജീവനക്കാർക്ക് കുടുംബാംഗങ്ങളെയോ പങ്കാളിയെയോ യുകെയിലേക്ക് ആശ്രിത വീസയില്‍ കൊണ്ടു വരുന്നതിന് തടസ്സമാകും.കുടിയേറ്റത്തിന് കടിഞ്ഞാണിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് യുകെ സർക്കാർ പുതിയ നയം പ്രഖ്യാപിച്ചത്. നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് 7,45,000 എന്ന പുതിയ റെക്കോര്‍ഡിൽ എത്തിയതിന്റെ ഫലമായിട്ടാണ് ഇതിനെ നിയന്ത്രിക്കുന്നതിനായി ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്.
രാജ്യത്ത് ജോലിയെടുക്കുന്നതിനും ജീവിക്കുന്നതിനും ഉദ്ദേശിക്കുന്നവര്‍ക്ക് സ്വന്തം കാര്യങ്ങള്‍ നടത്തുന്നതിനുള്ള സാമ്പത്തികശേഷി ഉറപ്പു വരുത്തുന്നതിനാണ് ഇത്തരത്തില്‍ കുറഞ്ഞ വേതന പരിധി ഉയർത്താൻ തീരുമാനിച്ചത് എന്നാണ് സർക്കാർ പറയുന്ന ന്യായീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.