ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ച ശേഷം പെട്രോൾ ഒഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു.

കൊല്ലം; ഭാര്യയെയും ഏഴു വയസ്സുകാരി മകളെയും ക്രൂരമായി വെട്ടി പരുക്കേൽപ്പിച്ച ശേഷം യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പത്തനാപുരം പിടവൂർ ലതീഷ്ഭവനിൽ രൂപേഷ് (38) ആണ് മരിച്ചത്.


ഗുരുതരമായി പരുക്കേറ്റ അഞ്ജു (27), മകൾ ആരുഷ്മ (7) എന്നിവര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.  പത്തനാപുരം നടുക്കുന്ന് കുളങ്ങര നസീർ ഖാന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രൂപേഷും കുടുംബവും . 

പത്തനാപുരം പൊലീസും ഫയർഫോഴ്സുമെത്തി തീ അണച്ച് രൂപേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രൂപേഷിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവറായിരുന്നു രൂപേഷിന്റെയും അഞ്ജുവിന്റെ പ്രണയവിവാഹമായിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !