നവകേരള സദസിൽ ലഭിച്ചപരാതികൾ തീർപ്പകനാവാതെ സർക്കാർ

 തിരുവനന്തപുരം: നവകേരള സദസിൽ ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ കിട്ടിയത് 6,21,167 പരാതികൾ. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, പരാതികൾ തീർക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്.

മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളില്‍ സർക്കാരിന് മുന്നിലേക്കെത്തിയത് പരാതികളുടെ കൂമ്പാരമാണ്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 6,21,167 പരാതികളാണ്. ഏറ്റവും അധികം പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. 81354 പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്. 

പാലക്കാട് നിന്ന് 61234, കൊല്ലത്ത് നിന്ന് 50938, പത്തനംതിട്ടയില്‍ നിന്ന് 23610, ആലപ്പുഴയില്‍ നിന്ന് 53044,  തൃശൂരില്‍ നിന്ന് 54260, കോട്ടയത്ത് നിന്ന് 42656, ഇടുക്കിയില്‍ നിന്ന് 42234, കോഴിക്കോട് നിന്ന് 45897, കണ്ണൂരില്‍ നിന്ന് 28803, കാസർഗോഡ് നിന്ന് 14704 , വയനാട് നിന്ന് 20388 എന്നിങ്ങനെയാണ് സർക്കാരിന് മുന്നിലെത്തിയ പരാതികളുടെ കണക്ക്. ഇതില്‍ എത്രത്തോളം പരാതികള്‍ പരിഹരിച്ചു എന്ന കാര്യം ഔദ്യോഗികമായി ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. 

പല ജില്ലകളിലും ആദ്യ ആഴ്ചകളിൽ തീർത്ത പരാതികളുടെ എണ്ണം വളരെ കുറവായിരുന്നു. ചില പരാതികൾ പലതരത്തിലുള്ള നിയമക്കുരുക്കിൽപ്പെട്ടതിനാൽ തീർപ്പാക്കാൻ സമയമെടുക്കുമെന്നാണ് സർക്കാർ വിശദീകരണം. ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ ഓരോ ജില്ലയിലും സ്പെഷ്യല്‍ ഓഫീസർമാരെ നിയമിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !