കോട്ടയം:ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം അഞ്ചുവര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുന്നു. 2018 ല്‍ ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ആരംഭിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ‘അഭയ’മായിരുന്നു ഭക്ഷണം നല്‍കിയിരുന്നതെന്നും അന്നും ഭക്ഷണ വിതരണത്തിന് യുവജനപ്രസ്ഥാനത്തിന്റെ പ്രിയ സഖാക്കളായിരുന്നു മുൻ നിരയില്‍ ഉണ്ടായിരുന്നതെന്നും മന്ത്രി കുറിച്ചു.
ദിവസവും മുടങ്ങാതെ ദിവസം 3500 ലേറെ പൊതിച്ചോറ് ഡിവൈഎഫ്ഐ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഇത് ഏറെ ആശ്വാസകരമാണെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജില്‍ കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നതായും മന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റ്
2018 ലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ആരംഭിക്കുന്നത്. ഈ വര്‍ഷത്തോടെ അഞ്ചുവര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുന്നു. കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ‘അഭയ’മായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. അന്നും ഭക്ഷണ വിതരണത്തിന് യുവജനപ്രസ്ഥാനത്തിന്റെ പ്രിയ സഖാക്കളായിരുന്നു മുൻ നിരയില്‍. ദിവസവും മുടങ്ങാതെ ദിവസം 3500 ലേറെ പൊതിച്ചോറ് ഡിവൈഎഫ്ഐ ഇവിടെ വിതരണം ചെയ്യുന്നുണ്ട്.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഏറെ ആശ്വാസകരമാണിത്. ഇന്ന് മെഡിക്കല്‍ കോളേജില്‍ എത്തി അവരോടൊപ്പം കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
പൊതിച്ചോറ് വിതരണത്തിന് നേതൃത്വം വഹിക്കുന്ന ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി മുതല്‍ യൂണിറ്റ് കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രിയ സഖാക്കള്‍ വരെയുള്ള എല്ലാവരുടെയും ടീം വര്‍ക്കിന് അഭിനന്ദനങ്ങള്‍. കൂടാതെ ഈ മാതൃകാപരമായ പ്രവര്‍ത്തിക്കായി പൊതിച്ചോറ് തരുന്ന കോട്ടയത്തെ നല്ലവരായ നാട്ടുകാരോട് എൻ്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.