മകളുടെ രണ്ടാം വിവാഹത്തിന് പ്രഭു കൊടുത്തത് 500 കോടിയോ? പണം മോഹിച്ചാണ് ആദിക് വിവാഹം ചെയ്തത് എന്ന ഗോസിപ്പുകള്‍ വാസ്തവ വിരുദ്ധം; ചെയ്യാര്‍ ബാലു,,

തമിഴ് സിനിമാ ലോകത്തെ അറിയാക്കഥകളെ കുറിച്ച്‌ വെട്ടി തുറന്ന് പറയുന്ന മുന്‍ സിനിമ മാധ്യമ പ്രവര്‍ത്തകനാണ് ചെയ്യാര്‍ ബാലു.

പ്രഭുവിന്റെ മകള്‍ ഐശ്വര്യയുടെയും സംവിധായകന്‍ ആദിക് രവിചന്ദ്രന്റെയും വിവാഹത്തെ കുറിച്ചാണ് ഏറ്റവും ഒടുവില്‍ ചെയ്യാര്‍ ബാലു പ്രതികരിച്ചിരിയ്ക്കുന്നത്. മകളുടെ രണ്ടാം വിവാഹത്തിന് പ്രഭു കൊടുത്തത് 500 കോടിയാണ് എന്ന് ചെയ്യാര്‍ ബാലു പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

എന്നാല്‍ അത് അങ്ങനെയല്ല, പ്രഭുവിന് വേണമെങ്കില്‍ 500 കോടിയും കൊടുക്കാം എന്നാണ് താന്‍ പറഞ്ഞത് എന്ന് ചെയ്യാര്‍ ബാലു പറയുന്നു. എന്നാല്‍ ഈ വിവാഹം നടന്നത് വളരെ ലളിതമായിട്ടും, സ്വകാര്യമായിട്ടുമാണ് എന്ന് ചെയ്യാര്‍ ബാലു അടിവരയിട്ടു പറഞ്ഞു.

പ്രഭുവിന്റെ കുടുംബത്തിലെ പണം മോഹിച്ചാണ് തന്നെക്കാള്‍ മൂന്ന് വയസ്സിന് മൂത്ത ഐശ്വര്യയെ ആദിക് വിവാഹം ചെയ്തത് എന്ന ഗോസിപ്പുകള്‍ വാസ്തവ വിരുദ്ധമാണ്. രണ്ട് മനുഷ്യര്‍ക്ക് ഇടയിലെ പ്രണയവും ബന്ധവും പണം കൊണ്ട് വാങ്ങാന്‍ സാധിക്കില്ല. 

ആദിക് രവിചന്ദ്രന് ഇപ്പോള്‍ സിനിമയില്‍ വ്യക്തമായ ഒരിടം ഉണ്ട്. സംവിധാന മേഖലയില്‍ അദ്ദേഹം കഴിവ് തെളിയിച്ചതാണ്. 

പ്രഭുവിന്റെ മകള്‍ മറ്റേതെങ്കിലും ബിസിനസ്സുകാരനെയോ മറ്റോ ആണ് വിവാഹം ചെയ്തത് എങ്കില്‍ ഇത്രയ്ക്ക് അധികം വാര്‍ത്ത ആകില്ലായിരുന്നെന്നും ആദിക് എന്ന സംവിധായകന്‍ വിവാഹം ചെയ്തതുകൊണ്ടാണ് അത് ഇത്രയും വലിയ വാര്‍ത്തയായതെന്നും ബാലു പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !