പലരീതിയിലുള്ള ശീലങ്ങളും ഇഷ്ടങ്ങളുമുള്ളവര് നമ്മുടെ കൂട്ടത്തിലുണ്ട്. അതില്‍ ചിലത് കേട്ടാല്‍ വിചിത്രമെന്ന് തോന്നുകയുംചെയ്യും.അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്വൈറലായ 24കാരിയായ നിക്കോള്‍. ഉണങ്ങിയ ഭിത്തിയുടെ രുചിയും മണവും ഇഷ്ടപ്പെട്ട് സ്വന്തം വീട് തന്നെ ഭക്ഷണമാക്കിയ യുവതി.
ഒരു ദിവസം 623 ഗ്രാമിന്റെ കുപ്പി തീര്‍ക്കുമെന്നാണ് 27കാരിയായ ദേക്കയുടെ വെളിപ്പെടുത്തല്‍. പൗഡര്‍ കിട്ടിയാല്‍ പിന്നെ സാധാരണ ഭക്ഷണം പോലും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് യുവതി പറയുന്നത്.
പൗഡര്‍ വായിലിടുമ്പോള്‍ അലിഞ്ഞു പോകുന്നപോലെ തോന്നും. തന്റെ മകന് പൗഡര്‍ ഇടുന്നതിനിടെ മണം കേട്ട് ഒന്നു രുചിച്ചു തുടങ്ങിയതാണ്. ഇപ്പോള്‍ ഈ ശീലം നിര്‍ത്താൻ കഴിയുന്നില്ലെന്നും ദേക്ക പറഞ്ഞു.
ഒരു വര്‍ഷം ഏതാണ്ട് 3,780 ഡോളര്‍ ആണ് പൗഡറിന് വേണ്ടി മാത്രം ചെലവാക്കിയത്. പൗഡര്‍ പുറമെയുള്ള ഉപയോഗത്തിന് മാത്രമാണെന്ന് കമ്പിനി പ്രസ്താവിക്കുന്നുണ്ടെങ്കിലും തനിക്ക് ഇത് കഴിച്ചിട്ട് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് ദേക്ക വ്യക്തമാക്കി.
പൗഡറിന്റെ മണം പോലെ തന്നെ അതിന് നല്ല രുചിയാണെന്നാണ് യുവതിയുടെ വാദം. പുറത്തു പോയാല്‍ രണ്ടും മൂന്നും കുപ്പി പൗഡര്‍ കയ്യില്‍ കരുതാറുണ്ട്.
നേരത്തെ മുതല്‍ തനിക്ക് ഇത്തരത്തിലുള്ള പേയിന്റ്, ചോക്ക് പോലുള്ള വസ്തുക്കള്‍ കഴിക്കുന്നതിനോട് ഇഷ്ടമായിരുന്നു. തന്റെ ദുശീലത്തെ മറച്ചുവെക്കാന്‍ ആദ്യം ശ്രമിച്ചിരുന്നുവെന്നും അമ്മയാണ് തന്നെ കയ്യോടെ പിടിച്ചതെന്നും യുവതി പറഞ്ഞു.
താന്‍ കഴിക്കുന്നതു കണ്ട് മകന് അനുകരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ബന്ധുക്കളും സുഹൃത്തുക്കളും ശീലം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കാറുണ്ട്. എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും യുവതി പറഞ്ഞു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.