ഗാസയില്‍ കനത്ത പോരാട്ടം നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.മൂന്ന് ദിവസത്തെ കനത്ത ബോംബാക്രമണത്തിനൊടുവില്‍ ഇസ്രായേല്‍ സൈന്യം തെക്കൻ ഗാസയിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
തെക്കൻ ഗാസയില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ നേതൃത്വത്തില്‍ പോരാട്ടം അതിശക്തമായി മുന്നേറുകയാണെന്ന് ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് തലവൻ ലെഫ്റ്റനൻ്റ് ജനറല്‍ ഹെര്‍സി ഹലേവി തൻ്റെ സൈനികരോട് വ്യക്തമാക്കി.
"ഞങ്ങള്‍ വടക്കൻ ഗാസ മുനമ്പില്‍ പല്ലും നഖവും ഉപയോഗിച്ചാണ് പോരാടിയത്. തെക്കൻ ഗാസ മുനമ്പിലും ഞങ്ങള്‍ അതേ രീതി തന്നെയാണ് പ്രയോഗിക്കുന്നത്"- അദ്ദേഹം പറഞ്ഞു.
രണ്ട് മാസം നീണ്ടുനിന്ന യുദ്ധത്തിൻ്റെ ആദ്യ ദിവസങ്ങളില്‍, വടക്കൻ ഗാസയില്‍ നിന്ന് സിവിലിയന്മാരോട് പ്രദേശം വിട്ടു പോകുവാൻ ഇസ്രായേല്‍ ഉത്തരവിട്ടിരുന്നു.
വടക്കൻ ഗാസ പ്രദേശത്തെ 2.3 ദശലക്ഷം ജനസംഖ്യയില്‍ പലരെയും തെക്കൻ ഗാസാ പ്രദേശവാസികള്‍ ഒറ്റപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
വടക്കൻ ഗാസയോ തെക്കൻ ഗാസയോ എന്ന ഭേദമില്ലാതെ ഇസ്രായേല്‍ ഗാസയില്‍ ഉടനീളം കര ഓപ്പറേഷൻ നടത്തുകയാണെന്ന് ഐഡിഎഫ് വക്താവ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഭീകരര്‍ക്കെതിരെ നേര്‍ക്കുനേര്‍ നിന്നുള്ള പോരാട്ടമാണെന്നാണ് ഇസ്രായേല്‍ ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്.
ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചതിന് ശേഷം ഇസ്രായേല്‍ ഗാസയില്‍ വൻ ബോംബാക്രമണം പുനരാരംഭിച്ചിരുന്നു. ഈ ബോംബാക്രമണത്തെ എക്കാലത്തെയും വലിയ ആഘാതമെന്നാണ് ഖാൻ യൂനിസ് നിവാസികള്‍ വിശേഷിപ്പിച്ചത്.
ഖാൻ യൂനിസിലും പരിസരത്തുമുള്ള കൂടുതല്‍ പ്രദേശങ്ങള്‍ ഒഴിപ്പിക്കാൻ ഞായറാഴ്ച ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. ഇവിടങ്ങളിലുള്ള പ്രദേശവാസികളെ തെക്ക് റഫയിലേക്കോ തെക്ക് പടിഞ്ഞാറൻ തീരപ്രദേശത്തേക്കോ മാറാൻ ഉത്തരവിട്ടുകൊണ്ട് ഇസ്രായേല്‍ സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തതായി പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച രാത്രി ഒരു പ്രസംഗത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 'യുദ്ധത്തിൻ്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ ഞങ്ങള്‍ യുദ്ധം തുടരുക തന്നെ ചെയ്യുമെന്നും ഗ്രൗണ്ട് ആക്ഷനില്ലാതെ ലക്ഷ്യങ്ങള്‍ കൈവരിക്കുക അസാധ്യമാണെന്നും വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.