ഒൻപത് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മദ്രസാധ്യാപകന് 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ച്‌ കോടതി,

കാസര്‍‌കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാധ്യാപകന് 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

കാസര്‍കോട് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിനെ(38)യാണ് ശിക്ഷിച്ചത്. കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതിയുടേതാണ് വിധി. 2019 ലാണ് ഇയാള്‍ മദ്രസയില്‍ വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഒൻപത് വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ മദ്രസയില്‍ വെച്ച്‌ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം ഇരുപത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. 

പിഴയടച്ചില്ലെങ്കില്‍ 2വര്‍ഷംകൂടി അധികതടവും കോടതി വിധിച്ചിട്ടുണ്ട്. കുമ്പള പൊലീസ് ഇൻസ്പെക്ടര്‍ ആയിരുന്ന എം. കൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !