കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് സീമ ജി നായര്‍. നാടകത്തിലൂടെ ആണ് സീമ ജി നായര്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത് .മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താര. നടി എന്നതിലുപരി സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലും ശ്രദ്ധേയയാണ് സീമ ജി നായര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലൊക്കെ സീമ ജി നായര്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്.
ഒരുപക്ഷെ സീമ ഇന്ന് അഭിനയത്തേക്കാള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒരുപക്ഷെ മറ്റുള്ളവരെ സഹായിക്കാനാകും. നമ്മള് ജീവിത്തില്‍ നന്മകള് ചെയ്താല്‍ എവിടെയൊക്കെയോ ആ നന്മകള് എത്തുമെന്നും ആളുകള്‍ നമ്മളെ സ്നേഹിക്കുമെന്നും നടി സീമ ജി നായര്‍ പറയുന്നു. ജീവിതത്തിലെ പല വിഷമങ്ങളില്‍ നിന്നും സന്തോഷം കിട്ടുന്നതും പലരുടെയും ഇത്തരം ചേര്‍ത്തുപിടിക്കല്‍ എന്നെന്നും സീമ 'പറയുന്നു.
സിനിമയില്‍ ഈ വേഷം മാത്രമേ ചെയ്യൂ എന്ന തീരുമാനം ഒന്നുമില്ല. പക്ഷേ കറുത്ത ചരടും കൈലിയും ബ്ലൗസും മാത്രം ഇട്ടുള്ള വേഷങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ് എന്നു സീമ പുതിയ അഭിമുഖത്തില്‍ പറയുന്നു.
അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ തനിക്കുള്ള ബന്ധത്തെപ്പറ്റിയും സീമ ജി നായര്‍ പറയുന്നുണ്ട്. ശ്രീവിദ്യയുമായ വലിയ ബന്ധമൊന്നും തനിക്ക് ഉണ്ടായിരുന്നില്ല എന്നും പക്ഷെ ശ്രീവിദ്യയുടെ വീട്ടില്‍ ഒരു പ്രശ്നം വന്നപ്പോള്‍ അതിന്റെ കാര്യങ്ങള്‍ നോക്കാൻ താൻ പോവുകയും ചെയ്തിട്ടുണ്ടെന്നും സീമ ജി നായര്‍ പറയുന്നു.
ഇത് രഹസ്യം ആയി വച്ചതാണ് ഇതുവരെയും താൻ എവിടെയും പറഞ്ഞിട്ടില്ല എന്നും സീമ വ്യക്തമാക്കി. ശ്രീവിദ്യ മരിച്ച ശേഷം ആ വീട് വൃത്തിയാക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ തന്നെ ഏല്‍പ്പിച്ചതാണ്.
രാത്രിയില്‍ ശ്രീവിദ്യയുടെ വീട്ടില്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കാമെന്നും അവിടെ എന്തോ പ്രേത ബാധ ഉണ്ടെന്നൊക്കെ ആളുകള്‍ പറഞ്ഞു പരത്തിഎന്നും സീമ പറയുന്നു. അപ്പോഴാണ് അത് താൻ ഏറ്റെടുക്കുന്നത്.
ശ്രീവിദ്യയുടെ തിരുവനന്തപുരത്തെ വീട്ടിലെ കാര്യങ്ങളെ കുറിച്ചാണ് താൻ ഈ പറയുന്നത് എന്നും തരാം കൂട്ടിച്ചേര്‍ത്തു. പ്രേതമുണ്ടെന്ന തരത്തില്‍ കുറെ റൂമറുകള്‍ ഇങ്ങനെ വന്നിട്ടുണ്ടെന്നും അശുഭമായ കാര്യങ്ങള്‍ ഇങ്ങനെ പറയുന്നത് കേട്ടപ്പോള്‍ ആണ് ആ വീട് നോക്കികൊണ്ടിരുന്ന ആളുകള്‍ തന്നെ ഏല്‍പ്പിക്കുന്നത്.
ആ വീട്ടില്‍ ചെന്ന് നോക്കുമ്പോള്‍ ആ വീടിന്റെ ഭിത്തി ഒക്കെ അരക്ക് പോലെയാണ് ഇരുന്നത് എന്നും അതെല്ലാം തേച്ച് കഴുകി വൃത്തിയാക്കി കൊടുത്തുവെന്നും തുളസിത്തറയില്‍ വിളക്ക് വയ്ക്കാനും ഏര്പ്പാടാക്കിഎന്നും സീമ ജി നായര്‍ പറയുന്നു.
ഇപ്പോള്‍ നടി അഞ്ജിത ആണ് അവിടെ നോക്കി നടത്തുന്നത്. നടി ശരണ്യ ശശിയെപറ്റിയും സീമ പറയുന്നു. നെഞ്ചോട് ചേര്‍ന്നുനിന്നു ബന്ധമാണ് ശരണ്യയുടെത് എന്നും മരണസമയത്ത് അവള്‍ക്ക് കണ്ണിനു പ്രശ്നം വന്നുവെന്നും സീമ ഓര്‍ക്കുന്നു.
മോളെ എന്ന് വിളിക്കുമ്പോള്‍ അവളുടെ നോട്ടം കണ്ടിട്ട് എന്തോ പ്രശ്നം ഉള്ളതായി തനിക്ക് തോന്നി. ഡോക്ടറോട് സംസാരിച്ചപ്പോഴാണ് കണ്ണിനെയും അസുഖം ബാധിച്ചുവെന്ന് മനസിലാകുന്നത്.
ശരണ്യക്ക് അവസാനം കൂടി ഒരു സര്‍ജറി ചെയ്യാൻ തീരുമാനിച്ചതാണ്, അപ്പോഴാണ് സ്ഥിതി വഷളാവുകയാണ് എന്ന് അറിയുന്നത്. അവളുടെ അവസാനനിമിഷങ്ങള്‍ തന്റെ കണ്മുൻപില് ആയിരുന്നുവെന്നും സീമ ഓര്‍ത്തെടുക്കുന്നു. അവളെ സുന്ദരി ആക്കി ഒരുക്കിയതും. പോകുമ്പോള്‍ മാലാഖയെ പോലെ ഉണ്ടാകണം എന്നും തീരുമാനിച്ചു.
ഭയങ്കര സൗന്ദര്യത്തോടെ ആയിരുന്നു അവളുടെ അവസാന യാത്രഎന്നും സീമ പറയുന്നു. ശരണ്യയുടെ ആത്മാവുമായി സംസാരിച്ചു എന്ന് പറയുന്നതില്‍ വാസ്തവും ഒന്നുമില്ല. അത് അമ്മമാരുടെ മനസ്സില്‍ ഉള്ള കാര്യമാണ്.
ശരണ്യയുടെ അമ്മ അതിന്റെ പുറകെയുള്ള യാത്ര ആയിരുന്നു. തനിക്ക് അത് തെറ്റ് ആണെന്ന് അറിയാമെങ്കിലും ശരണ്യയുടെ അമ്മയുടെ ആഗ്രഹത്തിന്റെ ഒപ്പം താനും നിന്നതാണ് എന്നും സീമ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.