കൊച്ചി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. വാഴക്കുളം നോര്‍ത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടില്‍ രതീഷ് (30) നെയാണ് പെരുമ്പാവൂര്‍ കോടതി റിമാന്റ് ചെയ്തത്..ചെമ്പറക്കി നാല്സെന്റ് കോളനി ഭാഗത്ത് പാറക്കാട്ടുമോളം വീട്ടില്‍ അനുമോള്‍ (26) ആണ് കൊല്ലപ്പെട്ടത്.
അനുമോളുടേയും രതീഷിന്റേതും പ്രണയവിവാഹമായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് അനുമോള്‍ തിരികെ സ്വന്തം വീട്ടിലേക്ക് പോയിരുന്നെങ്കിലും പിന്നീട് ഇരുവരും തമ്മില്‍ രമ്യതയിലാവുകയും ചെയ്തു. എന്നാല്‍ അനുമോള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
ഡിസംബര്‍ 24ന് രാവിലെ 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട അനുമോളുടെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം അനുമോളുടെ കഴുത്തിന് വെട്ടുകയായിരുന്നു.
അനുമോളുടെ അച്ഛൻ തിരികെയെത്തിയപ്പോള്‍ പരിക്കേറ്റ നിലയില്‍ കണ്ട മകളെ ഉടനെ ആലുവയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ ആലുവ ഭാഗത്ത് നിന്നാണ് പിടികൂടിയത്.
ഇൻസ്പെക്ടര്‍ ആര്.മനോജ് കുമാര്‍, എസ്.ഐമാരായ പി.എം. റാസിക്ക്, സി.എ ഇബ്രാഹിം കുട്ടി, എ.എസ്.ഐ എ.എച്ച് അജിമോൻ, സീനിയര്‍ സി.പി.ഒ മാരായ കെ.കെ.ഷിബു, സി.എം.കരീം, കെ.ബി. മാഹിൻ ഷാ, പി.കെ. റെജിമോൻ സി.പി.ഒ മാരായ കെ.ആര്. വിപിൻ, ആരിഷാ അലിയാര് സാഹിബ്, എസ്. സന്ദീപ് കുമാര്‍ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.