സ്ക്രീനില്‍ ഇനി 'ലാലേട്ടൻ' മാജിക്, റെക്കോര്‍ഡുകള്‍ തിരുത്തുമോ 'മലൈക്കോട്ടൈ വാലിബൻ?; വൻ അപ്ഡേറ്റ്,

2024ല്‍ മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ ഏത് ? ഒരു ഉത്തരമേ ഉണ്ടാകു, മലൈക്കോട്ടൈ വാലിബൻ.

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും മോഹൻലാല്‍ സിനിമയില്‍ എത്തുകയെന്ന് പ്രമോഷൻ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമായിരുന്നു. ഇപ്പോഴിതാ ഏവരും കാത്തിരിക്കുന്ന സിനിമയുടെ വൻ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. 

മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ റിലീസ് ചെയ്യുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബര്‍ ആറിന് ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും എന്നാണ് വിവരം. അഞ്ച് മണിക്കാണ് റിലീസ്. നേരത്തെ ഡിസംബര്‍ 2ന് ടീസര്‍ എത്തുമെന്ന് വിവരമുണ്ടായിരുന്നു. ടീസര്‍ റിലീസ് വിവരം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് മോഹൻലാല്‍ ആരാധകരും സിനിമാ പ്രേമികളും. 

അടുത്തകാലത്തായി ഇറങ്ങിയ മോഹൻലാല്‍ ചിത്രങ്ങള്‍ ജനശ്രദ്ധനേടിയിരുന്നെങ്കിലും പരാജയം നേരിട്ടിരുന്നു. തുടരെയുള്ള പരാജയങ്ങളില്‍ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് വിലയിരുത്തലുകള്‍.

ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. 

അതേസമയം, നേര് ആണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് നേര്. 

ലീഗല്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമ ഡിസംബര്‍ 21ന് തിയറ്ററിലെത്തും. ഒരിടവേളയ്ക്ക് ശേഷം മോഹൻലാല്‍ വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായികയായി എത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !