100 രൂപയുടെ പെട്രോള്‍ കുറവെന്ന് പറഞ്ഞ് പമ്പില്‍ തര്‍ക്കം, മര്‍ദനം; ഒന്നരവയസ്സുകാരിക്കും പരിക്ക്,,

പനമരം: പനമരം കരിമ്പുമ്മലിലെ പെട്രോള്‍പമ്പില്‍ ഒരുസംഘം ആളുകള്‍ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. പമ്പ് മാനേജര്‍ കെ. റിയാസ്, ജീവനക്കാരനായ കെ.ബി. ബഗീഷ് എന്നിവര്‍ക്കാണ് പമ്പിന്റെ ഓഫീസില്‍വെച്ച്‌ മര്‍ദനമേറ്റത്. 

സംഭവസമയം ഓഫീസിലുണ്ടായിരുന്ന റിയാസിന്റെ സഹോദരപുത്രി ഒന്നരവയസ്സുകാരിയായ ഇനയ മറിയത്തിനും പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. മേശയോട് ചേര്‍ന്നുള്ള കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിക്ക് സംഘര്‍ഷസമയം മേശയ്ക്കും കസേരയ്ക്കുമിടയില്‍ കുടുങ്ങി പരിക്കേല്‍ക്കുകയായിരുന്നു. 

കുട്ടിയെയും ബഗീഷിനെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

വ്യാഴാഴ്ച സ്കൂട്ടറില്‍ അടിച്ച 100 രൂപയുടെ പെട്രോള്‍ കുറവായിരുന്നുവെന്ന പരാതിയുമായെത്തിയ സംഘം ഓഫീസ് മുറിയില്‍വെച്ച്‌ ആക്രമിക്കുകയായിരുന്നെന്ന് മാനേജര്‍ റിയാസ് പറഞ്ഞു.

കണിയാമ്പറ്റ, കമ്പളക്കാട് സ്വദേശികളായ ഏഴുപേരാണ് മര്‍ദിച്ചത്. രണ്ടുകാറിലും ഒരു ജീപ്പിലും ബൈക്കുകളിലും ആളുകള്‍ സംഘടിച്ചെത്തിയിരുന്നു. 

ഇതില്‍ കുറച്ചുപേര്‍ ഓഫീസിനകത്തും മറ്റുള്ളവര്‍ പുറത്തുമായിരുന്നു. മര്‍ദനത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !