ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണ്: ഗോവിന്ദൻ മാസ്റ്റര്‍,,

കൊച്ചി: നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍.

നവകേരള സദസിന്റെ പറവൂരിലെ സ്വീകാര്യത കണ്ട് അതിനെ എങ്ങനെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് – കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ ഏറ് നടത്തിയത്.

ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെ എസ് യുവിന്റെയും നേതൃത്വത്തിന്റെ ആഹ്വാനത്തോടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കരിങ്കൊടി പ്രതിഷേധം എന്ന പേരില്‍ ഭീകരവാദികളെപോലെ ഒരു പറ്റം പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടാൻ ശ്രമിച്ചു. 

അതിന് ശേഷം നവകേരള സദസ്സിലേക്ക് മാര്‍ച്ച്‌ നടത്തും എന്ന് പറഞ്ഞു. ഇതൊക്കെ ജനങ്ങള്‍ തള്ളിയതിന്റെ അമര്‍ഷമാണ് കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !