കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും..jpeg)
വിലാപയാത്ര കടന്നുപോയ വഴി നീളെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
നിശ്ചയിച്ചതിലും വളരെ വൈകി ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ഇവിടെയും കാനത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.
സംസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, എംഎല്‍എമാര്‍, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടരി എംവി ഗോവിന്ദന്, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ കാനത്തെ വീട്ടിലെത്തും. കാനത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്ന സാഹചര്യത്തില്‍ രണ്ടു ദിവസത്തേക്ക് വിളിച്ച സിപിഎം പിബി യോഗം ഇന്നലെ അവസാനിപ്പിച്ചു.
തിരുവനന്തപുരത്ത് പി എസ് സ്മാരകത്തില്‍ കാനത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കളായ എംവി ഗോവിന്ദനും ഇ പി ജയരാജനും എ കെ ആന്റണിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും വി എം സുധീരനും കെ കെ ശൈലജയും ഒ രാജഗോപാലും ഉള്‍പ്പെടെ ഒട്ടുമിക്കവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചു.
ഇതിനിടെ, കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്,എറണാകുളം ജില്ലയിലെ പെരുന്പാവൂരില്‍ നിന്നാണ് പര്യടനം തുടരുക. തുടര്‍ന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക.,




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.