കൊല്ലം; സഹോദരിയെ തീകൊളുത്തി കൊലപെടുത്തിയ കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.
ജീവപര്യന്തത്തിനൊപ്പം രണ്ടു ലക്ഷം രൂപ പിഴയും അടക്കാൻ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം പ്രതി ഒരു വര്‍ഷം കൂടി തടവനുഭവിക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം.
ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ മകനുമൊത്ത് താമസിച്ചിരുന്ന സഹോദരി അച്ചു എം നായരെയാണ് മിഥുൻ തീകൊളുത്തി കൊലപ്പെടുത്തിയത്. അച്ചുവിന് ഇവരുടെ ബന്ധുവുമായി ഉണ്ടായ അടുപ്പമാണ് ക്രൂരകൃത്യത്തിലേക്ക് സഹോദരനെ നയിച്ചത്.
അച്ചുവുമായി അടുപ്പത്തിലുള്ള യുവാവ് ഗള്‍ഫില്‍ പോകുന്നതിനു മുൻപ് യാത്ര പറയാൻ വീട്ടില്‍ വന്നത് ഇരുവരുടെയും ബന്ധത്തില്‍ താല്പര്യമില്ലാതിരുന്ന സഹോദരൻ നേരില്‍ കാണുകയും, ഇതില്‍ പ്രകോപിതനായ പ്രതി അച്ചുവിനെയും യുവാവിനെയും മര്‍ദ്ദിച്ചു.
തുടര്‍ന്ന് കിടപ്പുമുറിയില്‍ നില്‍ക്കുകയായിരുന്ന അച്ചുവിനെ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.കടയ്ക്കല്‍ കോടതിയില്‍ അഭിഭാഷക ക്ലര്‍ക്കായി ജോലി നോക്കിവരികയായിരുന്ന അച്ചു ചികിത്സയിലിരിക്കെ സഹോദരനെതിരെ മൊഴി നല്‍കിയിരുന്നു. സാരമായി പരുക്കേറ്റ് യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.