രജനീകാന്തിനൊപ്പം ബച്ചനും മഞ്ജുവും ഫഹദും എത്തുന്നു,,

സ്‌റ്റൈല്‍ മന്നൻ രജനീകാന്തിന്‍റെ 170ആമത് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു.'വേട്ടയൻ' എന്നാണ് പേര്. 'ജയ് ഭീം' സിനിമയിലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടൈറ്റില്‍ ടീസര്‍ എന്ന പേരില്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയത്. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തില്‍ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിര്‍മ്മിക്കുന്നത്. 

മഞ്ജു വാര്യര്‍, ദുഷാരാ വിജയൻ, ഋതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അമിതാഭ് ബച്ചൻ, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. 1991-ല്‍ പുറത്തിറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായ് ഒരുമിച്ചഭിനയിച്ചത്.

എസ് ആര്‍ കതിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം ഫിലോമിൻരാജ് കൈകാര്യം ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സംഘടനം: അൻബറിവ്, പിആര്‍ഒ: ശബരി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !