മംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകന് ചിക്കമഗളൂരു ടൗണ്‍ പൊലീസിന്റെ ക്രൂരമര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്ടറേയും അഞ്ച് പൊലീസുകാരേയും സസ്പെൻഡ് ചെയ്തു.
വ്യാഴാഴ്ച രാത്രി മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് തടയുകയായിരുന്നെന്ന് പരാതിക്കാരൻ പറഞ്ഞു. ബൈക്കിന്റെ താക്കോല്‍ അവര്‍ ഊരിയെടുത്തു. ഇത് ശരിയല്ല,
പിഴ അടക്കാം എന്ന് പറഞ്ഞതോടെ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും സ്റ്റേഷന് അകത്തിട്ട് വയറിങ്ങിന് ഉപയോഗിക്കുന്ന പൈപ്പ് കഷ്ണം കൊണ്ട് പുറത്ത് തുടര്‍ച്ചയായി അടിച്ചെന്നും പരാതിയില്‍ പറയുന്നു.
മുഷ്ടി ചുരുട്ടി നെഞ്ചിലും വയറിലും ഇടിച്ചു. കുഴഞ്ഞുവീണുപോയ താൻ ബോധം തെളിഞ്ഞപ്പോള്‍ ആശുപത്രിയിലായിരുന്നെനും പരാതിക്കാരൻ പറയുന്നു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച അഭിഭാഷകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.