ഐഎംഐഎം ജില്ലാ പ്രസിഡന്റ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; ആരിഫ് ജമാലിനെതിരെ ആക്രമണമുണ്ടായത് ഭക്ഷണം കഴിക്കുന്നതിനിടയില്‍,,

പാറ്റ്‌ന: ബിഹാറില്‍ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീൻ (എഐഎംഐഎം) ജില്ലാ പ്രസിഡന്റ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.സവാൻ ജില്ലയുടെ പ്രസിഡന്റ് ആരിഫ് ജമാലാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി 8.30 നും 9 നും ഇടയിലായിരുന്നു സംഭവം. 40 കാരനായ ജമാല്‍ ഹുസൈൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഫാസ്റ്റ് ഫുഡ് കടയില്‍ എത്തിയപ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിര്‍ത്തത്. 

ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലയാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മരിച്ച ജമാലിന്റെ വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം.

ദേശീയ ജനതാ പാര്‍ട്ടി (എൻജെപി) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ പരാജയപ്പെട്ടയാളാണ് കൊല്ലപ്പെട്ട ജമാല്‍. രഘുനാഥ് നിയമസഭ മണ്ഡലത്തില്‍ നിന്നായിരുന്നു ജനവിധി തേടിയത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എഐഎംഐഎം വക്താവ് ആദില്‍ ഹസൻ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !