ബറേലി : ഇസ്ലാമിലെ നിയന്ത്രണങ്ങളില്‍ മനം മടുത്ത് മുസ്ലീം പെണ്‍കുട്ടി ഹിന്ദു മതം സ്വീകരിച്ചു . ബറേലിയിലെ കില പോലീസ് സ്റ്റേഷൻ ഏരിയയിലെ മൊഹല്ല സ്വലേ നഗറില്‍ താമസിക്കുന്ന ഇഫ്ര എന്ന യുവതിയാണ് സനാതനധര്‍മ്മം സ്വീകരിച്ചത് .തീവ്ര ഇസ്ലാമിസ്റ്റുകളായ കുടുംബത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം ഇഫ്ര വീട് വിട്ടിരുന്നു. നേരത്തെ തന്നെ ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടായിരുന്ന ഇഫ്ര പിന്നീട് സനാതന ധര്‍മ്മം സ്വീകരിക്കുകയും , സുഹൃത്തായ ആകാശിനെ വിവാഹം കഴിക്കുകയും ചെയ്തു .
എന്നാല്‍ ഇഫ്രയെ ആകാശ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടിയാണ് ഇഫ്രയുടെ കുടുംബം പരാതി നല്‍കിയത് . ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇഫ്രയെ കണ്ടെത്തി
കോടതിയില്‍ ഹാജരാക്കി . എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും ,ഇസ്ലാമിക മതനിയന്ത്രണങ്ങളില് മടുത്ത് വീട് വിട്ടതാണെന്നും ഇഫ്ര കോടതിയില്‍ വ്യക്തമാക്കി .ഇതേ തുടര്‍ന്ന് ആകാശിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പോലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.