പാലാ:അമ്പാറനിരപ്പേൽ ആഘോഷമായി തന്നെ ഉണ്ണീശോയുടെ ജനനം ആഘോഷിച്ച് സെൻ്റ്. ജോൺസ് എൽ. പി. സ്കൂൾ അമ്പാറനിരപ്പേൽ.കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേർന്ന് വിവിധങ്ങളായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു സന്ദേശം നൽകിയ യോഗത്തിൽ തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വിജി ജോർജ് ഉദ്ഘാടന കർമം നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. മേരി സെബാസ്റ്റ്യൻ , പി. ടി. എ പ്രസിഡൻ്റ് ശ്രീ. ബിനു വെട്ടുവയലിൽ, പി.ടി.എ വൈസ് പ്രസിഡൻ്റ് ശ്രീ.ജോബിൻ പുളിമൂട്ടിൽ ,വാർഡ് മെംബർമാരായ ശ്രീ. സ്‌കറിയാച്ചൻ പൊട്ടനാനിയിൽ, ശ്രീമതി.ഓമന രമേശ്, ശ്രീമതി.പ്രിയ ഷിജു എന്നിവർ സംസാരിച്ചു. കുട്ടികളുടെ
കരോൾ ഗാന മത്സരം , സ്റ്റാർ നിർമ്മാണ മത്സരം, ഉണ്ണീശോക്ക് കത്ത് എഴുതൽ മത്സരം, ക്രിസ്തുമസ് ആശംസാ കാർഡ് നിർമ്മാണ മത്സരം,കുട്ടികളുടെ കലാപരിപാടികൾ എന്നിവ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടു. ബംബർ സമ്മാന ലക്കി ഡ്രോയിൽ മാതാപിതാക്കളും കുട്ടികളുമായി 10 പേർ ബംബർ സമ്മാനം നേടി.
കൂപ്പൺ എടുത്ത് സമ്മാനം നേടുന്ന ക്രിസ്തുമസ് ട്രീ ആയിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം.മാതാപിതാക്കൾക്ക് ഫൈൻഡ് മൈ ഗ്രൂപ്പ് മേറ്റ്‌സ് മത്സരം നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ നൽകപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.