ടെല്‍ അവീവ്: പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേലെന്നും ഗാസയില്‍ തുടരുന്ന യുദ്ധത്തില്‍ യുഎസിന്റെ ഭാഗത്തുനിന്ന് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..യുദ്ധം തുടരുന്നതില്‍ നിന്ന് ഇസ്രയേലിനെ യുഎസ് തടയുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയിലെ യുദ്ധത്തില്‍നിന്ന് യു.എസ്. ഞങ്ങളെ തടഞ്ഞതായും തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സത്യമല്ല. ഇസ്രയേല്‍ ഒരു പരമാധികാര രാജ്യമാണ്. ഞങ്ങളുടേതായ പരിഗണനകള്‍ അനുസരിച്ചാണ് ഞങ്ങള്‍ യുദ്ധത്തില്‍ തീരുമാനം എടുക്കുന്നത്. അല്ലാതെ ബാഹ്യസമ്മര്ദ്ദങ്ങള്ക്കനുസരിച്ചല്ല', പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു.
താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് സംസാരിച്ചെന്നും വിജയത്തിലെത്തുന്നതുവരെ ഇസ്രയേല്‍ യുദ്ധം തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചതായും നെതന്യാഹു പറഞ്ഞു. ഗാസയിലെ യുഎൻ പ്രമേയത്തില്‍ ഇസ്രയേലിനെ പിന്തുണച്ചതില്‍ യുഎസിനും പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹു നന്ദി അറിയിച്ചു.
ഗാസയില്‍ 14 ഐഡിഎഫ് സൈനികരുടെ മരണമുണ്ടായ ക്ലേശകരമായ ശനിയാഴ്ചയ്ക്ക് ശേഷമുള്ള ക്ലേശകരമായ പ്രഭാതമാണിതെന്ന് ഞായറാഴ്ച രാവിലെ ഇസ്രയേല്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
നിലവിലെ ഇസ്രയേല്‍ സര്‍ക്കാര്‍ യുഎസിന്റെ ആജ്ഞ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ നെതന്യാഹുവിനെ കുറ്റപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.