യു.എസില്‍ നിന്ന് സമ്മര്‍ദമില്ല, ഇസ്രയേല്‍ പരമാധികാര രാജ്യം; വിജയംവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു,,

ടെല്‍ അവീവ്: പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേലെന്നും ഗാസയില്‍ തുടരുന്ന യുദ്ധത്തില്‍ യുഎസിന്റെ ഭാഗത്തുനിന്ന് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..യുദ്ധം തുടരുന്നതില്‍ നിന്ന് ഇസ്രയേലിനെ യുഎസ് തടയുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഗാസയിലെ യുദ്ധത്തില്‍നിന്ന് യു.എസ്. ഞങ്ങളെ തടഞ്ഞതായും തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സത്യമല്ല. ഇസ്രയേല്‍ ഒരു പരമാധികാര രാജ്യമാണ്. ഞങ്ങളുടേതായ പരിഗണനകള്‍ അനുസരിച്ചാണ് ഞങ്ങള്‍ യുദ്ധത്തില്‍ തീരുമാനം എടുക്കുന്നത്. അല്ലാതെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചല്ല', പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. 

താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് സംസാരിച്ചെന്നും വിജയത്തിലെത്തുന്നതുവരെ ഇസ്രയേല്‍ യുദ്ധം തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചതായും നെതന്യാഹു പറഞ്ഞു. ഗാസയിലെ യുഎൻ പ്രമേയത്തില്‍ ഇസ്രയേലിനെ പിന്തുണച്ചതില്‍ യുഎസിനും പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹു നന്ദി അറിയിച്ചു.

ഗാസയില്‍ 14 ഐഡിഎഫ് സൈനികരുടെ മരണമുണ്ടായ ക്ലേശകരമായ ശനിയാഴ്ചയ്ക്ക് ശേഷമുള്ള ക്ലേശകരമായ പ്രഭാതമാണിതെന്ന് ഞായറാഴ്ച രാവിലെ ഇസ്രയേല്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 

നിലവിലെ ഇസ്രയേല്‍ സര്‍ക്കാര്‍ യുഎസിന്റെ ആജ്ഞ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ നെതന്യാഹുവിനെ കുറ്റപ്പെടുത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !