ആരോഗ്യം സ്വാഭാവിക രീതിയില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും ഒരു ഗ്ലാസ്സ് ബാര്‍ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ബാര്‍ലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ പരിശോധിക്കാം.
ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനക്കേടിനെ മാറ്റാനും മലബന്ധത്തെ തടയാനും സഹായിക്കും. ശരീരത്തിന് ജലാംശം നല്‍കാനും നിര്‍ജ്ജലീകരണം തടയാനും ബാര്‍ലി വെള്ളം സഹായിക്കും. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും.ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ബാര്‍ലി വെള്ളം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും 'അടങ്ങിയ ബാര്‍ലി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.