കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിനെ ഇല്ലാതാക്കണം; അപകടമരണമായാല്‍ 45 കോടിയുടെ സ്വത്തിനൊപ്പം മൂന്നു കോടി രൂപ ഇൻഷുറൻസും കിട്ടും; രാജേഷിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഊര്‍മ്മിളയുടെ ബുദ്ധി ഇങ്ങനെ..

കാണ്‍പൂര്‍: അപകട മരണം എന്ന് ഏവരും കരുതിയ സംഭവത്തില്‍ അധ്യാപകന്റെ ഭാര്യയും കാമുകനും പിടിയിലായത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍.

നവംബര്‍ നാലിനാണ് കാണ്‍പൂരിനടുത്തുള്ള മഹാരാജ്പൂരിലെ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകനായ ദഹേലി സുജൻപൂര്‍ സ്വദേശി രാജേഷ് ഗൗതം കൊല്ലപ്പെടുന്നത്. കൊയ്‌ല നഗറിലുണ്ടായ വാഹനാപകടത്തിലാണ് അധ്യാപകൻ മരിച്ചത്. അപകട മരണം എന്ന് എല്ലാവരും ആദ്യം കരുതിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

രാവിലെ നടക്കാൻ ഇറങ്ങിയപ്പോള്‍ അമിത വേഗതയില്‍ എത്തിയ ഒരു കാര്‍ ഇടിച്ച്‌ വീഴ്ത്തുകയായിരുന്നു. അപകടശേഷം കാറിലുണ്ടായിരുന്നവര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവം അപകടമരണമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. 

എന്നാല്‍ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയുണ്ടെന്ന സംശയം ഉയര്‍ന്നത്. രാജേഷിന്റെ സഹാദരനും കൊലപാതകമാണെന്ന സംശയം ഉന്നയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി നാല് സംഘങ്ങളെ നിയോഗിച്ചു.

സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സൂചനകള്‍ ലഭിച്ചതോടെ രാജേഷിന്റെ ഭാര്യ ഊര്‍മിളയെ പൊലീസ് ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തി. ഇതിലാണ് സംഭവത്തിലെ ഊര്‍മിളയുടെ പങ്ക് പുറത്തുവന്നത്. 

രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇൻഷൂറൻസും തട്ടിയെടുത്ത ശേഷം കാമുകനായ ശൈലേന്ദ്രനൊപ്പം ജീവിക്കാൻ വേണ്ടി ഊര്‍മിളയുടെ പദ്ധതി പ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

സംഭവത്തില്‍ മരിച്ച അധ്യാപകൻ രാജേഷ് ഗൗതമിന്റെ ഭാര്യ ഊര്‍മിള കുമാരി (32), കാമുകൻ ശൈലേന്ദ്ര സോങ്കര്‍ (34), സഹായി വികാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി സുമിതിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വിശദമായ ചോദ്യം ചെയ്യലില്‍ ഊര്‍മിള ഇക്കാര്യങ്ങള്‍ സമ്മതിച്ചതായും ഘതംപൂര്‍ എസിപി ദിനേശ് കുമാര്‍ ശുക്ല അറിയിച്ചു. 'രാജേഷിനെ കൊല്ലാൻ ഡ്രൈവര്‍മാരായ വികാസിനും സുമിത് കതേരിയയ്ക്കും നാല് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. 

നവംബര്‍ നാല് രാവിലെ രാജേഷ് നടക്കാൻ ഇറങ്ങിയതോടെ, വിവരം ഊര്‍മിള ശൈലേന്ദ്രയെ അറിയിച്ചു. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് വികാസ്, രാജേഷിനെ ഇക്കോ സ്‌പോര്‍ട്ട് കാറിലെത്തി ഇടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.' പിന്നാലെ മറ്റൊരു കാറിലെത്തിയ സുമിത് വികാസുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവന്ന് എസിപി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !