കാണ്‍പൂര്‍: അപകട മരണം എന്ന് ഏവരും കരുതിയ സംഭവത്തില്‍ അധ്യാപകന്റെ ഭാര്യയും കാമുകനും പിടിയിലായത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍.
രാവിലെ നടക്കാൻ ഇറങ്ങിയപ്പോള്‍ അമിത വേഗതയില്‍ എത്തിയ ഒരു കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടശേഷം കാറിലുണ്ടായിരുന്നവര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവം അപകടമരണമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
എന്നാല്‍ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയുണ്ടെന്ന സംശയം ഉയര്‍ന്നത്. രാജേഷിന്റെ സഹാദരനും കൊലപാതകമാണെന്ന സംശയം ഉന്നയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി നാല് സംഘങ്ങളെ നിയോഗിച്ചു.
സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സൂചനകള്‍ ലഭിച്ചതോടെ രാജേഷിന്റെ ഭാര്യ ഊര്‍മിളയെ പൊലീസ് ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തി. ഇതിലാണ് സംഭവത്തിലെ ഊര്‍മിളയുടെ പങ്ക് പുറത്തുവന്നത്.
രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇൻഷൂറൻസും തട്ടിയെടുത്ത ശേഷം കാമുകനായ ശൈലേന്ദ്രനൊപ്പം ജീവിക്കാൻ വേണ്ടി ഊര്‍മിളയുടെ പദ്ധതി പ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
സംഭവത്തില്‍ മരിച്ച അധ്യാപകൻ രാജേഷ് ഗൗതമിന്റെ ഭാര്യ ഊര്‍മിള കുമാരി (32), കാമുകൻ ശൈലേന്ദ്ര സോങ്കര്‍ (34), സഹായി വികാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി സുമിതിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വിശദമായ ചോദ്യം ചെയ്യലില്‍ ഊര്‍മിള ഇക്കാര്യങ്ങള്‍ സമ്മതിച്ചതായും ഘതംപൂര്‍ എസിപി ദിനേശ് കുമാര്‍ ശുക്ല അറിയിച്ചു. 'രാജേഷിനെ കൊല്ലാൻ ഡ്രൈവര്‍മാരായ വികാസിനും സുമിത് കതേരിയയ്ക്കും നാല് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്.
നവംബര്‍ നാല് രാവിലെ രാജേഷ് നടക്കാൻ ഇറങ്ങിയതോടെ, വിവരം ഊര്‍മിള ശൈലേന്ദ്രയെ അറിയിച്ചു. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് വികാസ്, രാജേഷിനെ ഇക്കോ സ്പോര്‍ട്ട് കാറിലെത്തി ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.' പിന്നാലെ മറ്റൊരു കാറിലെത്തിയ സുമിത് വികാസുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവന്ന് എസിപി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.