കാസര്‍കോട്: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ കേസ്.
കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണമുണ്ടാക്കാനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നും പറയുന്ന ശബ്ദ സന്ദേശം ചില സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. വ്യാപകമായി പ്രചരിച്ച ശബ്ദശകലം ശ്രദ്ധയില്‍പെട്ടതോടെ ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം, കേരളത്തെ ഞെട്ടിച്ച ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. നാളെ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും.
മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊല്ലം ഓയൂരില്‍ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേസന്വേഷണത്തിന് നിര്‍ണായകമായത് മൂന്ന് കാര്യങ്ങളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കണ്ണനല്ലൂരിലെ പ്രാദേശിക പൊതുപ്രവര്ത്തകൻ പങ്കുവച്ച ഒരു സംശയം, ടോം ആൻഡ് ജെറി കാര്‍ട്ടൂണ്‍, പിന്നെ ആറ് വയസുകാരിയും സഹോദരനും പറഞ്ഞ അടയാളങ്ങള്‍ വെച്ച് വരച്ച രേഖാചിത്രങ്ങളും പ്രതികളിലേക്ക് എത്താനുള്ള വഴിയായി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ കുറ്റകൃത്യം നടത്തിയ പ്രതികളെ കുടുക്കുന്നതിന് പൊലീസിനെ സഹായിച്ചത് ഈ മൂന്ന് കാര്യങ്ങളാണ്.
മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന് കോളിലെ സ്ത്രീ ശബ്ദത്തില്‍ കണ്ണനല്ലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ സമദിന് തോന്നിയ സംശയമാണ് കേസന്വേഷണത്തിന് നിര്‍ണായകമായ ഒരു കാര്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.