70 വയസ്സില്‍ ഇരട്ട കുട്ടികളുടെ അമ്മയായി സഫീന; അത്ഭുതമെന്ന് മെഡിക്കല്‍ സയൻസ്; ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡ് സ്വന്തം,,

 ഉഗാണ്ട : 70 വയസ്സുള്ള ഉഗാണ്ടൻ സ്ത്രീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. സഫീന നമുക്വായ എന്ന സത്രീയാണ് കമ്പാലയിലെ ഒരു ക്ലിനിക്കില്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്മം നല്‍കിയത്.

ഇതൊടെ സഫീന നമുക്വായ ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മയായെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. വാര്‍ദ്ധക്യ കാലത്തെ ഗര്‍ഭധാരണത്തെയും പ്രസവത്തെയും മെഡിക്കല്‍ സയൻസ് അത്ഭുതമെന്നാണ് വിലയിരുത്തിയത്. 

ഹോസ്പിറ്റലും ഫെര്‍ട്ടിലിറ്റി കെയര്‍ സെന്ററും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവെക്കുകയും സഫീനയെ അഭിനന്ദിക്കുകയും ചെയ്തു.

സഫീന ഫെര്‍ട്ടിലിറ്റി ചികിത്സയിലൂടെ ഐവിഎഫ് (വിട്രോ ഫെര്‍ട്ടിലൈസേഷൻ) വഴിയാണ് പ്രസവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു ദാതാവിന്റെ അണ്ഡവും പങ്കാളിയുടെ ബീജവും ഉപയോഗിച്ചാണ് ഐവിഎഫ് പൂര്‍ത്തിയാക്കിയത്. മാസം തികയാതെയാണ് കുഞ്ഞുങ്ങള്‍ ജനിച്ചതെങ്കിലും അമ്മയും കുഞ്ഞുങ്ങളും പൂര്‍ണ്ണ ആരോഗ്യവാൻമാരാണ്. 

വിമൻസ് ഹോസ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ആൻഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍ ഇതൊരു ചരിത്ര സംഭവമാണെന്ന് വിശേഷിപ്പിച്ചു. 

"തീര്‍ച്ചയായും ഒരു ചരിത്ര നേട്ടം… ഈ കഥ കേവലം വൈദ്യശാസ്ത്ര വിജയത്തെക്കുറിച്ചല്ല; ഇത് മനുഷ്യാത്മാവിന്റെ ശക്തിയെയും പ്രതിരോധശേഷിയെയും കുറിച്ചാണ്," ഫെര്‍ട്ടിലിറ്റി സെന്റര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

സഫീനയുടെ രണ്ടാമത്തെ പ്രസവമാണിത്. 2020-ല്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. കുട്ടികളില്ലാത്തതിനാല്‍ സഫീന നിരന്തം പരിഹസിക്കപ്പെട്ടുവെന്നും ഇതാണ് വീണ്ടും അമ്മയാകാൻ അവരെ പ്രേരിപ്പിച്ചതെന്നും മാദ്ധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !