ചൈന: വനിതാ സീരിയല്‍ കില്ലര്‍ ലാവോ റോംഗ്സിയെ ഇന്ന് രാവിലെ വധിച്ചെന്ന് ചൈന. 1996 നും 1999 നും ഇടയിലാണ് ഇവര്‍ ഏഴ് കൊലപാതകങ്ങള്‍ നടത്തിയത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന ഇവരെ ഇന്ന് രാവിലെയാണ് വധശിക്ഷക്ക് വിധേയായാക്കിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇവരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ അധികൃതര്‍ ഇനിയും വ്യക്തത വരുത്തിയിട്ടില്ല.
1993 ലാണ് ഫാ സിയിംഗും ലാവോ റോംഗ്സിയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. ആദ്യം ചെറിയ ചെറിയ മോഷണങ്ങളും പിടിച്ച് പറിയില് നിന്നുമായിരുന്നു ഇരുവരും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്.
1996 മുതല്‍ 1999 വരെ നഞ്ചാങ്, വെൻഷൗ, ഹെഫെയ് എന്നിവിടങ്ങളില്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇരുവരും ഒന്നിച്ചാണ് ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇക്കാലത്ത് ഇരുവരും ഒന്നിച്ച് ഒരു കുട്ടിയെ ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നീണ്ട അന്വേഷണത്തിനൊടുവില്‍ 1999 ജൂലായ് 23-ന് ഹെഫെയില്‍ വെച്ച് ഫാ സിയിംഗിനെ അറസ്റ്റ് ചെയ്തു. 1999 ഡിസംബര്‍ 28 ന് ചൈനീസ് ഭരണകൂടം, വെടിവച്ച് ഇയാളുടെ വധശിക്ഷ നടപ്പാക്കി.
എന്നാല്‍ അന്ന് പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ലാവോ റോംഗ്സി പേര് മാറ്റി വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവില്‍ 2019 നവംബര്‍ 28 ന് സിയാമെനില്‍ നിന്ന് പോലീസ് ഇവരെയും പിടികൂടി. തുടര്‍ന്ന് നടന്ന കോടതി നടപടികളില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. അപ്പീലിന് പോയെങ്കിലും അപ്പീല്‍ തള്ളി.
ജിയാങ്സി പ്രൊവിൻഷ്യല്‍ ഹൈ പീപ്പിള്‍സ് കോടതിയാണ് ലാവോയുടെ വധശിക്ഷ ശരിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 നവംബറില്‍ അവരുടെ വധ ശിക്ഷ കോടതി ശരിവച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് നീണ്ടു. അന്ന് മുതല്‍ ലാവോ റോംഗ്സിൻറെ എല്ലാ രാഷ്ട്രീയാവകാശങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. അതോടൊപ്പം ഇവരുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ കണ്ടുകെട്ടി.
അടുത്തകാലത്തായി സ്ത്രീ കുറ്റവാളികളെ തൂക്കിലേറ്റുന്നത് വര്‍ദ്ധച്ചതായി കണക്കുകള്‍ പറയുന്നു. നീണ്ട കാലത്തിന് ശേഷം ഈ വര്‍ഷം ജൂലെയില്‍ സിംഗപ്പൂര്‍ മയക്കുമരുന്ന് കേസില്‍ സാരിദേവി ജമാനി (45) നെ തൂക്കിലേറ്റിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഭര്ത്താക്കന്മാരെ കൊലപ്പെടുത്തിയ കേസില്‍ ഒരു 15 കാരിയുള്‍പ്പെടെ മൂന്ന് സ്ത്രീകളെ ഒറ്റദിവസം ഇറാൻ തൂക്കിലേറ്റിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.