ആലപ്പുഴ: മണ്ണഞ്ചേരിയിൽ സ്കൂള്‍വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോക്സോക്കേസില്‍ അറസ്റ്റു ചെയ്തു. പൊന്നാട് നടുവത്തേഴത്ത് നജീബ് (50) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.നജീബിന്റെ വീട്ടില്‍ വസ്ത്രം തുന്നിക്കാൻ എത്തിയതായിരുന്നു പെണ്‍കുട്ടി. നജീബിന്റെ ഭാര്യയെ അന്വേഷിച്ചെത്തിയ കുട്ടിയോട് ഭാര്യ അകത്തുണ്ടെന്നും കയറി ഇരിക്കാനും നജീബ് ആവശ്യപ്പെട്ടു.
എന്നാല്‍ വീടിനുള്ളില്‍ കയറാതെ പുറത്തുനിന്ന കുട്ടിയുടെ കൈയില്‍ നജീബ് കടന്നുപിടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ച കുട്ടിയുടെ കരച്ചില്‍കേട്ട് തൊട്ടടുത്തുള്ള വീട്ടില്‍നിന്ന് ബന്ധുക്കള്‍ ഓടിയെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.