ടെല്‍ അവീവ്: ഇസ്രായേലുമായുള്ള പോരാട്ടം എന്നെങ്കിലും അവസാനിക്കുകയാണെങ്കില്‍ ഹമാസ് അവരുടെ എല്ലാ നയങ്ങളും ഒരിക്കല്‍ കൂടി വിലയിരുത്തി നോക്കണമെന്ന വിമര്‍ശനവുമായി പാലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥനായ ഹുസൈൻ അല്‍ ഷെയ്ഖ്.
പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പാര്‍ട്ടിയായ പാലസ്തീനിയൻ ലിബറേഷൻ ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഹുസൈൻ അല്‍ ഷെയ്ഖ്. മഹ്മൂദ് അബ്ബാസിന്റെ പിൻഗാമിയായാണ് ഹുസൈൻ അല്‍ ഷെയ്ഖ് അറിയപ്പെടുന്നത്.
ഒക്ടോബര്‍ ഏഴിനുണ്ടായ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഒരു പിഎല്‍ഒയുടെ ഒരു നേതാവ് പരസ്യ പ്രതികരണം നടത്തുന്നത്. മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജെയ്ക്ക് സള്ളിവനുമായും ഹുസൈൻ അല്‍ ഷെയ്ഖ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
" പാലസ്തീൻ എന്ന രാഷ്ട്രത്തെ ഭരിക്കേണ്ടത് ഒരൊറ്റ സര്‍ക്കാര്‍ ആയിരിക്കണം. പാലസ്തീൻ ജനതയും അതാണ് ആഗ്രഹിക്കുന്നത്. വെസ്റ്റ് ബാങ്ക്, ഗാസ്, ജറുസലേം എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രശ്ന പരിഹാരമാകണം ഇസ്രായേലിന് മുന്നില്‍ വയ്ക്കേണ്ടത്.
അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ശ്രമങ്ങളും ആ രീതിയില്‍ ആയിരിക്കണമെന്നാണ് പാലസ്തീനിലെ ജനത ആഗ്രഹിക്കുന്നത്. യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഗാസയുടെ ഭരണം ഏറ്റെടുത്ത്, രാജ്യത്തെ ഭരണസംവിധാനങ്ങളെ ഏകോപിപ്പിക്കാൻ ശ്രമിക്കുമെന്നും" ഹുസൈൻ അല്‍ ഷെയ്ഖ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.