കറുത്ത മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?,

കറുപ്പ്, ചുവപ്പ്, പര്‍പ്പിള്‍, പച്ച തുടങ്ങി പല നിറത്തില്‍ ലഭിക്കുന്ന ഒരു ഫലമാണ് മുന്തിരി. അതില്‍ തന്നെ കറുത്ത മുന്തിരിയുടെ ഗുണങ്ങള്‍ പലര്‍ക്കുമറിയില്ല.

വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ഇവ.നൂറ് ഗ്രാം കറുത്ത മുന്തിരിയില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം...

കലോറി - 69 കിലോ കലോറി

കാര്‍ബോഹൈഡ്രേറ്റ്സ്: 18.1 ഗ്രാം

ഡയറ്ററി ഫൈബര്‍: 0.9 ഗ്രാം

പഞ്ചസാര: 15.5 ഗ്രാം

പ്രോട്ടീൻ - 0.6 ഗ്രാം

കൊഴുപ്പ് - 0.2 ഗ്രാം

വിറ്റാമിൻ സി

വിറ്റാമിൻ എ

വിറ്റാമിൻ കെ

വിറ്റാമിൻ ബി-കോംപ്ലക്സ് (ബി 1, ബി 2, ബി 3, ബി 5 എന്നിവയുള്‍പ്പെടെ)

കാല്‍സ്യം,ഫോസ്ഫറസ്,ഇരുമ്പ്,പൊട്ടാസ്യം, മഗ്നീഷ്യം,ചെമ്പ്,ആന്‍റി ഓക്സിഡന്‍റുകള്‍.

അറിയാം കറുത്ത മുന്തിരി കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

കറുത്ത മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകള്‍, പ്രത്യേകിച്ച്‌ റെസ്‌വെറാട്രോള്‍ തുടങ്ങിയ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

രണ്ട്...

ജലാംശം കൂടുതലടങ്ങിയിരിക്കുന്ന കറുത്ത മുന്തിരിയില്‍ ഫൈബറും ധാരാളമുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

മൂന്ന്...

പൊട്ടാസ്യം ധാരാളം അടങ്ങിയ കറുത്ത മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. 

നാല്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അഞ്ച്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മുന്തിരി ചില ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആറ്...

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ഏഴ്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്തിരി കഴിക്കാം. മുന്തിരിയില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഇവയില്‍ ജലാംശം കൂടുതലും ഉള്ളതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ കഴിക്കുന്നത് നല്ലതാണ്.

എട്ട്...

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ ഇയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !