കര്‍ണാടകയില്‍ നിന്നു ചോളത്തണ്ട് കൊണ്ടുവരുന്നതിന് വിലക്ക്: എല്‍ഡിഎഫ് മാര്‍ച്ച്‌ നടത്തി,

കര്‍ണാടകയില്‍ നിന്നു ചോളത്തണ്ട് കൊണ്ടുവരുന്നതിന് വിലക്ക്: എല്‍ഡിഎഫ് മാര്‍ച്ച്‌ നടത്തി,

സുൽത്താൻബത്തേരി: കാലിത്തീറ്റയായ ചോളത്തണ്ട് കേരളത്തിലേക്ക് കടത്തുന്നതു തടഞ്ഞ് കര്‍ണാടക പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന അതിര്‍ത്തിയിലേക്ക് മാര്‍ച്ച്‌ നടത്തി.

ദേശീയപാത 766ലെ പൊന്‍കുഴിയില്‍ ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു ക്ഷീര കര്‍ഷകര്‍ അണിനിരന്നു. മാര്‍ച്ച്‌ കര്‍ണാടകയിലെ മൂലഹള്ളയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കേരള പോലീസ് തടഞ്ഞു. 

തുടര്‍ന്നു ചേര്‍ന്ന യോഗം എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക നിലപാട് കര്‍ഷകവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 

ചോളത്തണ്ട് കൊണ്ടുവരുന്നത് തടഞ്ഞത് കാലിത്തീറ്റ ഉത്പാദന രംഗത്തെ കുത്തകകളെ സഹായിക്കാനാണ്. ഉത്തരവ് പിന്‍വലിക്കാന്‍ കര്‍ണാടക തയാറാകണം. രാഹുല്‍ഗാന്ധി എംപി ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, കേരള കോണ്‍ഗ്രസ്‌എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, നേതാക്കളായ സി.എം. ശിവരാമൻ, കുര്യക്കോസ് മുള്ളന്‍മട, ടി. ശശികുമാര്‍, മുഹമ്മദ് പഞ്ചാര, കെ.കെ. ഹംസ, പി.എം. ജോയി എന്നിവര്‍ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !