പൊണ്ണത്തടി കുറക്കാന്‍ പേരയ്‌ക്ക്; അറിയാം ആരോഗ്യഗുണങ്ങള്‍,,

നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള പഴവര്‍ഗ്ഗങ്ങളിലൊന്നാണ് പേരയ്‌ക്ക. ഓറഞ്ചിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ സി പേരക്കയില്‍ അടങ്ങിയിരിക്കുന്നു.പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും പേരയ്‌ക്ക ഗുണം ചെയ്യും. പേരക്കയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍, ക്വര്‍സെറ്റിന്‍, വിറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ഇത് പോസ്േ്രടറ്റ്, സ്തനാര്‍ബുദ സാധ്യതകളെ കുറക്കുന്നു.

പേരക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹത്തെ തടയുന്നു. ശരീരത്തിലെ പൊട്ടാസ്യത്തിേന്റയും സോഡിയത്തിേന്റയും അളവ് തുല്യമാക്കി നിര്‍ത്താന്‍ പേരക്കക്ക് കഴിയും. 

രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നതുപോലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇതിന് കഴിയും. കൂടാതെ നല്ല കൊളസ്‌ട്രോളിനെ ഉദ്പാദിപ്പിക്കാനും ഇതിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി9 എന്നിവ കൂടി ഉള്‍പ്പെട്ടിതിനാല്‍ ഗര്‍ഭകാലത്ത് പേരക്ക കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതാണ്.

പേരക്ക മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിനും ഗുണപ്രദമാണ്. മോണ രോഗങ്ങള്‍ക്കും പല്ലുവേദനക്കും പേരക്കയില നല്ല ഔഷധമാണ്. ഞരമ്പുകളും പേശികളും ബലം നല്‍കുന്നതിനും പേരക്കക്ക് കഴിയും.വിറ്റാമിന്‍ ബി3, ബി6 എന്നിവ അടങ്ങിയതുകാരണം രക്ത ചംക്രമണത്തെ പരിപോഷിപ്പിക്കാന്‍ പേരക്കക്ക് കഴിയും. 

ഇത് തലച്ചോറിനെയാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യന്നത്.പ്രോട്ടീന്‍, വിറ്റാമിന്‍, ഫൈബര്‍ എന്നിവ അടങ്ങിയതുകാരണം പേരക്ക കഴിക്കുന്നവര്‍ക്ക് പൊണ്ണത്തടി കുറക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !