പത്തിരിപ്പാല: മങ്കര കരാട്ടുപറമ്പില്‍ വാടക വീട് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തി വന്ന രണ്ടു പേര് അറസ്റ്റില്‍.
പിടികൂടിയവരില്‍ നിന്നു 15 കിലോ കഞ്ചാവ് മങ്കര പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ചില്ലറ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.മങ്കരയില്‍ 5 മാസമായി വാടകക്കെടുത്തു താമസിച്ചുവരുകയായിരുന്നു പ്രതികള്‍. വീട്ടിലുണ്ടായിരുന്ന കാറും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കാറിനു മുന്നില്‍ പ്രസ് സ്റ്റിക്കര്‍ പതിച്ച നിലയിലാണ്. മാധ്യമപ്രവര്‍ത്തകരെ വ്യാജേന കഞ്ചാവ് കടത്തുകയായിരുന്നു സംഘമെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.