പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ 'കാതല്‍ ദി കോര്‍', ഇപ്പോള്‍ ചിത്രത്തില്‍ ജ്യോതികയുടെ സഹോദരനായി അഭിനയിച്ച ജോജി ജോണ്‍ അതിലെ തന്റെ അഭിനയ അനുഭവത്തെ കുറിച്ച് പങ്കുവെക്കുകയാണ്.,
തന്റെ ജീവിതത്തിലെ ഒരു വലിയ ഭാഗ്യമാണ് ജ്യോതിക മാഡത്തിന്റെയും, മമ്മൂക്കയോടൊപ്പമുള്ള തന്റെ അഭിനയം, ഞാൻ അഭിനയിച്ച 'ജോജി' സിനിമ ജ്യോതിക മാഡം കണ്ടിരുന്നു, ആ കാര്യം മാഡം എന്നോട് പറഞ്ഞിരുന്നു.
കാതലിലെ തന്റെ അഭിനയത്തിന് ശേഷം ജ്യോതിക മാഡം തന്നെ അഭിനന്ദിച്ചു ജോജി പറയുന്നു, എനിക്ക് ജ്യോതിക മാഡത്തിന്റെ സഹോദരനായി അഭിനയിക്കുമ്പോള്‍ വലിയ ടെൻഷൻ ഒന്നുമുണ്ടായിരുന്നില്ല,
പള്ളിലച്ചനേയും,ഇടവകക്കാരെയും കൂട്ടി മാത്യുവിന്റെ വീട്ടില്‍ വരുന്ന സീനാണ് ആദ്യം എടുത്തത്, ആ അഭിനയത്തിന് ശേഷമാണ് ജ്യോതിക മാഡം എന്നെ അഭിനന്ദിച്ചത്, വളരെ സിംപിള്‍ ആണ് ജ്യോതിക മാഡം, അതുകൊണ്ട് ഒരു ടെൻഷനു൦ ഉണ്ടായില്ല
എന്നാല്‍ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് നല്ല ടെൻഷനായിരുന്നു, ആ ചിത്രത്തില്‍ മമ്മൂക്കയുടെ കൂടെയുള്ള സീൻ മാത്രമായിരുന്നു ഞാൻ ടെൻഷൻ അടിച്ച അഭിനയിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.