അമ്മ സംഘടനയില്‍ നിന്നും ശമ്പളമുണ്ടോ?; തുറന്ന് പറഞ്ഞ് ഇടവേള ബാബു; 'ലാലേട്ടൻ ഒന്നും ശ്രദ്ധിക്കില്ല',,

വര്‍ഷങ്ങളായി താര സംഘടനയായ അമ്മയെ മുന്നില്‍ നിന്ന് നയിക്കുന്ന നടനാണ് ഇടവേള ബാബു. സംഘടനയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച പല വിവാദങ്ങളുണ്ടായപ്പോഴും നേതൃനിരയില്‍ ഉണ്ടായിട്ടുണ്ട്.വര്‍ഷങ്ങളായി താര സംഘടനയായ അമ്മയെ മുന്നില്‍ നിന്ന് നയിക്കുന്ന നടനാണ് ഇടവേള ബാബു. സംഘടനയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച പല വിവാദങ്ങളുണ്ടായപ്പോഴും നേതൃനിരയില്‍ ഉണ്ടായിട്ടുണ്ട്.

സംഘടനയ്ക്കെതിരെ പുറത്ത് നിന്ന് വിമര്‍ശനങ്ങള്‍ വന്നപ്പോഴും ഇടവേള ബാബു ഇതിനെയൊക്കെ അഭിമുഖീകരിച്ച്‌ മുന്നോട്ട് നീങ്ങി. ഇപ്പോഴിതാ അമ്മ സംഘടനയിലെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ് ഇടവേള ബാബു.

അമ്മ സംഘടനയില്‍ നിന്നും താൻ സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഇടവേള ബാബു തുറന്ന് പറയുന്നു. ഒരു പൊതുയോഗത്തില്‍ ജഗതി ചേട്ടൻ എണീറ്റ് നിന്ന്, ഇത് ഊറ്റിയെടുക്കലാണ് ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞു. ശരിയാണെന്ന് എല്ലാവരും. ആ മീറ്റിംഗ് കഴിയുന്നതിന് മുൻപ് തിരിച്ചൊരു ചോദ്യം ഞാൻ ചോദിച്ചു. ഞാൻ ചെയ്യുന്ന സേവനത്തിന് എന്താണ് നിങ്ങള്‍ വിലയിടുന്നത് എന്ന്.

അതിന് ഉത്തരം തരാൻ ആര്‍ക്കും പറ്റിയില്ല. ഒന്നാമത് ഇതൊരു ചാരിറ്റബിള്‍ ഇൻസ്റ്റിറ്റ്യൂഷനാണ്. ശമ്പളം എടുക്കാൻ മെമ്പര്‍ക്ക് പറ്റില്ല. യാത്രാ ചെലവുകള്‍ എഴുതി എടുക്കാറുണ്ട്. 

പക്ഷെ ഇപ്പോള്‍ എറണാകുളത്ത് തന്നെയാണ് താമസിക്കുന്നത്. എറണാകുളത്താണ് ഓഫീസ്. അതിനാല്‍ ആ ചെലവും ഇല്ല. അമ്മയുടെ ഓഫീസില്‍ നിന്ന് ആകെയൊരു കട്ടൻ ചായയാണ് കുടിക്കുന്നത്. 

ഉച്ചയൂണ് മുതല്‍ എല്ലാം എന്റെ പോക്കറ്റില്‍ നിന്ന് പൈസയെടുത്താണ്. അതൊന്നും പൊതുജനത്തെ അറിയിക്കേണ്ട കാര്യമല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. നടൻ മോഹൻലാലാണ് നിലവില്‍ സംഘടനയുടെ പ്രസിഡന്റ്.

മമ്മൂട്ടിക്കും മോഹൻലാലിനൊപ്പവും സംഘടന നേതൃത്വം വഹിച്ചതിലെ വ്യത്യാസത്തെക്കുറിച്ചും ഇടവേള ബാബു സംസാരിച്ചു. രണ്ട് പേരും രണ്ട് തരമാണ്. ലാലേട്ടൻ ഒന്നും ശ്രദ്ധിക്കില്ല. 

അദ്ദേഹത്തിന് വിശ്വാസമാണ്. പത്ത് ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ട് തരാൻ പറഞ്ഞാല്‍ എനിക്ക് ഒപ്പിട്ട് തരും. പക്ഷെ മമ്മൂക്ക എല്ലാം ചോദിച്ച്‌ മനസിലാക്കും. ലാലേട്ടൻ എന്നെ പൂര്‍ണമായും വിശ്വസിക്കുന്നതിനാല്‍ ഇരട്ടി ജോലി ചെയ്യണം. ഞാൻ കാരണം അദ്ദേഹത്തിന് ചീത്തപ്പേരുണ്ടാകാൻ പാടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

മോഹൻലാലിനൊപ്പമുള്ള മറ്റ് അനുഭവങ്ങളും ഇടവേള ബാബു പങ്കുവെച്ചു. ഞാൻ നേരത്തെ ക്രിക്കറ്റ് ടീം മാനേജരായിരുന്നു. ഓരോ സ്ഥലതത് പോകുമ്പോഴും മറ്റ് ടീമംഗങ്ങള്‍ ഞങ്ങളുടെ ക്യാപ്റ്റനായി ലാലേട്ടന്റെ കാല് തൊട്ട് നമസ്കരിച്ചാണ് കളത്തിലിറങ്ങുന്നത്. ഞാനൊക്കെ ലാലേട്ടന് കൊടുക്കുന്ന വില പോരെയെന്ന് അപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വില അറിയണമെങ്കില്‍ അദ്ദേഹത്തോടൊപ്പം ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ മതി.

ചിലപ്പോള്‍ അങ്ങേരെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളൊക്കെ കാണുമ്പോള്‍ ഇവരൊക്കെ ചെറിയ ലോകത്താണ് ജീവിക്കുന്നതെന്ന് തോന്നും. അദ്ദേഹം സമാനതകളില്ലാത്ത ആളാണ്. എന്റെ നല്ല സുഹൃത്താണ്. എനിക്ക് എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കി.

അടുത്ത വട്ടവും അമ്മയുടെ ജനറല്‍ സെക്രട്ടറിയാകാൻ താല്‍പര്യമില്ലെന്ന് ഇടവേള ബാബു വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരേണ്ടതുണ്ട്. സ്ഥാനത്തില്ലെങ്കിലും നേതൃനിരയിലേക്ക് വരുന്നവര്‍ക്ക് ഒപ്പം നിന്ന് സഹകരിക്കാൻ തയ്യാറാണെന്നും ഇ‌ടവേള ബാബു വ്യക്തമാക്കി,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !