പിന്നില്‍ ഒരാള്‍; വ്യത്യസ്ത ഹൊറര്‍ ക്രൈംത്രില്ലര്‍ ചിത്രം തീയേറ്ററിലേക്ക്,,

വിത്യസ്തമായ ക്രൈം ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് പിന്നില്‍ ഒരാള്‍. അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിര്‍വ്വഹിക്കുന്ന ഈ ചിത്രം ജനുവരി ആദ്യവാരങ്ങളില്‍ തീയേറ്ററിലെത്തും.

വിശ്വശില്‍പി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായര്‍, യു.വി.ജയകാന്ത് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും.

ശക്തമായ ഒരു ഹൊറര്‍, ക്രൈം ത്രില്ലര്‍ ചിത്രമായ പിന്നില്‍ ഒരാള്‍ ആരെയും ആകര്‍ഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ സംഘട്ടന രംഗങ്ങളും ചിത്രത്തെ ആകര്‍ഷകമാക്കുന്നു. 

രാജകുടുംബത്തിൻ്റെ താവഴിയായിട്ടുള്ള ഒരു തവുരാനും തമ്പുരാട്ടിയും ജീവിച്ചിരുന്ന ഒരു കോവിലകം സാമ്പത്തികമായി ക്ഷയിച്ചു. കോവിലകത്തിലെ വസ്തുവകകള്‍ എല്ലാം ജപ്തി ചെയ്തു. അപമാനം സഹിക്കവയ്യാതെ തമ്പുരാനും, തമ്പുരാട്ടിയും ആത്മഹത്യ ചെയ്തു. 

അതോടെ അഞ്ചു വയസ്സുകാരിയായ മകള്‍ ദേവു അനാഥയായി. കോവിലകവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പൂജാരി, ദേവുവിനെ ഒരു അനാഥാലയത്തില്‍ ചേര്‍ത്തു. അവിടെ വെച്ച്‌ പണക്കാരനായ ജോസഫ് സ്കറിയയുടെ ഏഴ് വയസ്സുകാരനായ റോയിയുമായി ദേവു പരിചയത്തിലാകുന്നു. 

വളര്‍ന്നു വന്നപ്പോള്‍ ഇവര്‍ കടുത്ത പ്രണയത്തിലായി. അത് ഉന്നതങ്ങളിലുള്ള പലരേയും അസ്വസ്ഥരാക്കി. തുടര്‍ന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥ അവതരിപ്പിക്കുകയാണ് പിന്നില്‍ ഒരാള്‍ എന്ന ചിത്രം.

വിശ്വശില്‍പി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായര്‍, യു.വി.ജയകാന്ത്, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍, സംവിധാനം -അനന്തപുരി, ക്യാമറ - റിജു ആര്‍.അമ്ബാടി, എഡിറ്റിംഗ് - എ, യു.ശ്രീജിത്ത് കൃഷ്ണ, സംഗീതം - നെയ്യാറ്റിൻകര പുരുഷോത്തമൻ ,ആലാപനം -ജാസി ഗിഫ്റ്റ്, അശ്വിൻ ജയകാന്ത്, അര്‍ജുൻ കൃഷ്ണ ,പ്രൊഡക്ഷൻ കണ്‍ട്രോളര്‍- ജെ.പി മണക്കാട്,

 പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ മണക്കാട്, ഫിനാൻസ് മാനേജര്‍ -സൻ ജയ്പാല്‍, ആര്‍ട്ട് - ജയൻ മാസ്, ബി.ജി.എം- ബാബു ജോസ്, കോസ്റ്റ്യൂം - ഭക്തൻ, മേക്കപ്പ് -രാജേഷ് രവി, അസോസിയേറ്റ് ഡയറക്ടര്‍ - അയ്യം പള്ളി പ്രവീണ്‍, മഹേഷ് വടകര, ഷാൻ അബ്ദുള്‍ വഹാബ്, സ്റ്റില്‍ - വിനീത് സി.റ്റി, പി.ആര്‍.ഒ- അയ്മനം സാജൻ, വിതരണം -കൃപാനിധി സിനിമാസ്.

സല്‍മാൻ, ആരാധ്യ, ഐ.എം.വിജയൻ, ദേവൻ, ജയൻ ചേര്‍ത്തല, ആര്‍.എല്‍.വി.രാമകൃഷ്ണൻ, ദിനേശ് പണിക്കര്‍ ,ഉല്ലാസ് പന്തളം, അനില്‍ വെന്നിക്കോട്, അസീസ് നെടുമ്മങ്ങാട്, നെല്‍സൻ, വിധുര തങ്കച്ചൻ ,അഡ്വ.ജോണ്‍ സക്കറിയ, റിയ, ഗീതാവിജയൻ ,വിവിയ എന്നിവര്‍ അഭിനയിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !