മലയാളത്തിൽ ക്യാമ്പസ് ചിത്രങ്ങള്‍ പുതുമയല്ല. ക്യാമ്പസിലെ സൗഹൃദവും പ്രണയങ്ങളും പിണക്കങ്ങളുമെല്ലാം മലയാളസിനിമകളില്‍ പ്രമേയങ്ങളായി കടന്നുവരാൻ തുടങ്ങിയിട്ട് കാലമൊരുപാടായി.
ഒരു കോളേജിലെ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കോളേജ് ക്യാമ്പസില്‍ പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ശ്രദ്ധയിലേക്ക് കോളേജ് പരിസരത്തെ പലയിടങ്ങളിലും കൊത്തിവെച്ച രണ്ടുപേരുകള്‍ കടന്നുവരുന്നു. വിശ്വയും മിത്രനും.
കോളജിലെ പൂര്വവിദ്യാര്ഥികളാണവര്. ഇരുപത്തിമൂന്ന് കൊല്ലം മുമ്പ് ആ ക്യാമ്പസില്‍ പഠിച്ചവരാണവര്‍. അവരുടെ പേര് ഇങ്ങനെ ആലേഖനം ചെയ്യപ്പെടാമുള്ള കാരണമെന്താണ്? യഥാര്‍ഥത്തില്‍ ആരാണ് വിശ്വയും മിത്രനും? രണ്ടുപതിറ്റാണ്ടു മുമ്പത്തെ അവരുടെ ക്യാമ്പസ് ജീവിതത്തിന്റെ അന്വേഷണമാണ് കഥയുടെ തുടക്കം.
മിത്രനും കാര്‍ത്തിക്കും ക്യാമ്പസിലെ കൂട്ടുകാരാണ്. അടുത്ത സുഹൃത്തുക്കള്‍. അവര്‍ക്കിടയിലേക്ക് കോളേജിലെ ജൂനിയറായി വിശ്വശ്രീ എന്ന പെണ്‍കുട്ടി കടന്നുവരുന്നു. പിന്നാലെ മിത്രനും വിശ്വയും കൂടുതല്‍ അടുപ്പത്തിലാകുകയും അത് പ്രണയമായി മാറുകയും ചെയ്യുന്നു. അവരുടെ പ്രണയകഥയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
വിശ്വശ്രീയായി ആരാധ്യ ആൻ ആണ് വേഷമിട്ടത്. ചിത്രത്തിലുടനീളം ഗംഭീരമായ പ്രകടനമാണ് ആരാധ്യ കാഴ്ചവെച്ചത്. ഇനിയും മോളിവുഡിലെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്കാൻ തനിക്ക് സാധിക്കുമെന്ന പ്രഖ്യാപനം കൂടിയാവുന്നുണ്ട് അവരുടെ പ്രകടനം.
ഇരുവരുടേയും പ്രണയം മുന്നോട്ട് പോകുന്നതിനിടയില്‍ ചില സംഭവവികാസങ്ങള്‍ അരങ്ങേറുന്നു. അത് അവരുടെ ബന്ധത്തെ ഉലയ്ക്കുകയും കഥയുടെ ഭാവം തന്നെ മാറുന്നു.
വിശ്വയുടെ മാനസികാരോഗ്യത്തിലേക്ക് പോലും വിരല്‍ ചൂണ്ടുന്ന സംഭവങ്ങള്‍ അരങ്ങേറുന്നതോടെ കഥ ത്രില്ലിങ് മൂഡിലേക്ക് മാറുന്നു. അതേസമയം തന്നെ ചിത്രം പുതിയ തലത്തിലേക്ക് കടക്കുന്നു. പിന്നെ ഉദ്വേഗം നിറഞ്ഞ ഒരുപിടി രംഗങ്ങളിലൂടെയാണ് കഥയുടെ ഒഴുക്ക്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോറാണ് നിര്‍വഹിച്ചത്. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറില്‍ ക്രിസ്സ് തോപ്പില്‍, മോണിക്ക കമ്ബാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.
ബിജിബാലിന്റെ സംഗീതവും പ്രശംസനീയമാണ്. ചിത്രത്തിലെ പാട്ടുകള്‍ കലാലയത്തിലെ കഥയുടെ പോക്കിനെ കൂടുതല്‍ മികവുറ്റതാക്കുന്നു. രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാധാരണ ഒരു ക്യാമ്പസ് ചിത്രത്തിനപ്പുറം ഇന്നത്തെ കാലത്ത് തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടേണ്ട നിരവധി വിഷയങ്ങള്‍ സംവിധായകൻ പറഞ്ഞുവെക്കുന്നുണ്ട്. നാം സംസാരിക്കുന്ന നമ്മോട് അടുത്തിടപഴകുന്ന വ്യക്തികളുടെ മാനസികാരോഗ്യത്തിന് എത്രത്തോളം നാം പ്രാധാന്യം കല്പ്പിക്കുന്നുണ്ടെന്ന ചോദ്യം കാമ്പോടെ ചിത്രത്തില്‍ ഉയരുന്നുണ്ട്. പ്രണയവും സൗഹൃദവുമെല്ലാം ശിഥിലമാക്കാൻ പോന്ന വിഷയങ്ങളാണത്. അങ്ങനെ പ്രതിസന്ധികള്‍ നേരിടുന്ന കുറേ ആളുകള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. അവരെ ചേര്‍ത്തുപിടിക്കണമെന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആശങ്കളേതുമില്ലാതെ 'താള്' പറഞ്ഞുവെക്കുന്നുണ്ട്. ഒരു കിടിലൻ ക്യാമ്പസ് റൊമാന്റിക് ത്രില്ലറെന്ന നിലയില്‍ 'താള്' നീതിപുലര്‍ത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.