കണ്ണ് ചൊറിഞ്ഞപ്പോള്‍ പുഴുവിനെ കിട്ടി; ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണുകളില്‍ നിന്ന് പുറത്തെടുത്തത് 60-ലധികം വിരകളെ,

കൗതുകവും ആശ്ചര്യവും തോന്നിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അസഹനീയമായ കണ്ണ് ചെറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണുകള്‍ തിരുമ്മിയപ്പോള്‍ കണ്ണില്‍ നിന്നും ഒരു പുഴു പുറത്തേക്ക് വരുന്ന കാഴ്ചയാണ് യുവതി കണ്ടത്. 

ഇവര്‍ ഉടൻ തന്നെ ചൈനയിലെ കുൻമിങിലുള്ള ആശുപത്രിയില്‍ എത്തി. യുവതിയെ പരിശോധിച്ചപ്പോഴാണ് ഡോക്ടറുമാര്‍ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. യുവതിയുടെ രണ്ടു കണ്ണുകളിലും വിര ബാധിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ വലത് കണ്ണില്‍ നിന്നും ഇടതു കണ്ണില്‍ നിന്നുമായി 60 ലധികം ജീവനുള്ള പുഴുക്കളെയാണ് ഡോക്ടറുമാര്‍ നീക്കം ചെയ്തത്. ഫിലാരിയോഡിയ ഇനത്തില്‍പ്പെട്ട വൃത്താകൃതിയിലുള്ള വിരകളാണ് യുവതിയുടെ കണ്ണുകളില്‍ ബാധിച്ചിരുന്നത്. 

ഈച്ചകളില്‍ നിന്നും മറ്റു വളര്‍ത്തു മൃഗങ്ങളില്‍ നിന്നുമാണ് ഈ വിരബാധയുണ്ടാകുന്നത്. യുവതിയുടെ വീട്ടില്‍ ധാരാളം വളര്‍ത്തു മൃഗങ്ങളുണ്ടെന്നും ഇവയെ പരിപാലിക്കാറുണ്ടെന്നും യുവതി പറയുന്നു. ഇവയെ പരിപാലിച്ച ശേഷം കൈ വൃത്തിയായി കഴുകാതെ കണ്ണില്‍ തൊട്ടതാകാം വിരകള്‍ പെരുകാൻ കാരണമായതെന്നാണ് ഡോക്ടറുമാരുടെ നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !